ജാതി നോക്കി വോട്ടുചെയ്യുന്നവര്‍ മിടുക്കന്മാരാകുന്നു

ഹരിപ്പാട്: ജാതിനോക്കി വോട്ടുചെയ്യുന്നവര്‍ മിടുക്കന്മാരും അല്ലാത്തവര്‍ മണ്ടന്മാരുമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കാര്‍ത്തികപ്പള്ളി യൂണിയനിലെ ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില സമുദായക്കാര്‍ അവരുടെ ആളിനെ നോക്കി വോട്ടു ചെയ്യും. എന്നാല്‍, ഈഴവര്‍ ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യും. ജില്ലയിലെ കുട്ടനാട്, ആലപ്പുഴ മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്.കുട്ടനാട്ടില്‍ ഒരു കെട്ടുവള്ളത്തില്‍ കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെയാണ് വിജയിപ്പിച്ചത്. ആ പാര്‍ട്ടിയുടെ ഫുള്‍ഫോംപോലും ആളുകള്‍ക്കറിയില്ല. എന്നിട്ടും വോട്ടുചെയ്ത് ജയിപ്പിച്ചു. നമ്മുടെ വോട്ടുകൊണ്ട് ഭരണത്തിലേറുന്നവര്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ തിരിഞ്ഞു നോക്കുന്നില്ല. വിദ്യാഭ്യാസ, ഉദ്യോഗതലങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന നാടാണ്. ഈ സാഹചര്യത്തില്‍ ജാതി പറയുന്നതില്‍ എന്തു തെറ്റാണുള്ളത്? സമ്പത്തും വ്യവസായവും ഭൂമിയും വിദ്യാഭ്യാസവുമെല്ലാം ന്യൂനപക്ഷമാണെന്ന് പറയുന്നവര്‍ കയ്യാളുകയാണ്. മറ്റുള്ളവര്‍ക്ക് ഒന്നുമില്ല. ഈഴവര്‍ക്ക് തൊഴിലുറപ്പില്‍ മാത്രമാണ് പ്രാതിനിധ്യമുള്ളത്.തനിക്ക് രാഷ്ട്രീയ താത്പര്യങ്ങളില്ല. സമുദായ താത്പര്യമാണുള്ളത്. അതിനാല്‍ ആരെയും പേടിയുമില്ല. പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. നിലയ്ക്കലില്‍ പള്ളിക്കായി പ്രമേയം പാസാക്കുകയും ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ തെരുവിലിറങ്ങുകയും ചെയ്ത സമുദായമാണ് നമ്മുടേത്.എന്നാല്‍, പൊലീസ് ശിവഗിരി തല്ലിത്തകര്‍ത്തപ്പോള്‍ ഒപ്പം നില്‍ക്കാന്‍ ആരുമുണ്ടായില്ല. രാഷ്ട്രീയക്കാര്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ ചണ്ടിയായി തള്ളിക്കളയുകയും ചെയ്യുന്ന അവസ്ഥയാണ് സമുദായ നേരിടുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യൂണിയന്‍ സെക്രട്ടറി അഡ്വ. ആര്‍. രാജേഷ് ചന്ദ്രന്‍ സ്വാഗതവും യൂണിയന്‍ പ്രസിഡന്റ് കെ. അശോകപ്പണിക്കര്‍ നന്ദിയും പറഞ്ഞു.
യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാവിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ചേപ്പാട് യൂണിയന്‍ പ്രസിഡന്റ് എസ്. സലികുമാര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളി, കുട്ടനാട് സൗത്ത് യൂണിയന്‍ ചെയര്‍മാന്‍ സന്ദീപ് പച്ചയില്‍, കാര്‍ത്തികപ്പള്ളി യൂണിയന്‍ വൈസ്പ്രസിഡന്റ് എം. സോമന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ സി. സുഭാഷ്, ഡയറക്ടര്‍ ബോര്‍ഡംഗം പ്രൊഫ. സി.എം. ലോഹിതന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ പൂപ്പള്ളി മുരളി, പി. ശ്രീധരന്‍, ടി. മുരളി, ദിനു വാലുപറമ്പില്‍, പി.എസ്. അശോക് കുമാര്‍, ഡി. ഷിബു, കെ. സുധീര്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി. മുരളീധരന്‍, ഡി. സജി, ഡോ. വി. അനുജന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സുരബാല, സെക്രട്ടറി ബിന്ദുഷിബു, വൈസ്പ്രസിഡന്റ് അനിത അരവിന്ദ്, ട്രഷറര്‍ സജിത രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






