മതേതരത്വം പറയുന്നവര്‍ സംഘടിത മതങ്ങള്‍ക്കു മുന്നില്‍

റാന്നി: എസ്.എന്‍.ഡി.പി യോഗം ഇന്ന് സംഘടനാ പരമായും വിദ്യാഭ്യാസപരമായും വ്യാവസായികമായും മുന്നേറ്റത്തിന്റെ പാതയിലാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വസംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍. ശങ്കറിനു ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യോഗം സര്‍വതല സ്പര്‍ശിയായ പുരോഗതിയാണ് കൈവരിച്ചത്. എന്നാല്‍ സംഘടനാപരമായ ഈ മുന്നേറ്റത്തെ തടയാനും തകര്‍ക്കാനുമാണ് ചില ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്. മൈക്രോഫിനാന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടന്നുവെന്ന തരത്തില്‍ കള്ള പ്രചാരണം നടത്തുകയാണ്. സുതാര്യമായ പ്രവര്‍ത്തനമാണ് യോഗത്തിന്റേത്. സംഘടനയെ ചതിക്കാനും ഇല്ലാതാക്കാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെ സംഘടനാപരമായി നേരിടും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യോഗ നേതൃത്വത്തിനില്ല. ഗുരു ദര്‍ശനങ്ങളെ വളച്ചൊടിച്ച് ചിലര്‍ അപവാദപ്രചാരണം നടത്തുന്നു. സംഘടന കൊണ്ട് ശക്തരാകാനാണ് ഗുരു നമ്മെ പഠിപ്പിച്ചത്. അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ നമ്മളോട് മതേതരത്വം പറയുന്നവര്‍ സംഘടിതമതങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുകയാണ്. സംഘടനാ പ്രവര്‍ത്തനം ശക്തവും വ്യാപകവുമാക്കി ഈ പ്രതിബന്ധങ്ങളെ തരണം ചെയ്യണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Author

96 Views
Scroll to top
Close
Browse Categories