എസ്.എന്‍.ഡി.പി യോഗം ദൈവത്തിന്റെ കൈകള്‍ കൊണ്ട് രൂപീകൃതമായ ഏക സംഘടന

ഹരിപ്പാട്: ലോകത്ത് ദൈവത്തിന്റെ കൈകള്‍ കൊണ്ട് രൂപീകൃതമായ സംഘടന എസ്.എന്‍.ഡി.പി യോഗം മാത്രമാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കാര്‍ത്തികപ്പള്ളി യൂണിയന്‍ ശാഖാനേതൃത്വ സംഗമത്തില്‍ സംഘടനാവിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവമായ ശ്രീനാരായണഗുരുവിന്റെ ദൈവീകത്വത്തെ ചോദ്യം ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എഴുതിവച്ചിരിക്കുന്ന ഗ്രന്ഥങ്ങളില്‍ കൂടി മാത്രം പ്രവാചകന്മാര്‍ ഉണ്ടെന്നും അവര്‍ ദൈവമാണെന്നും പറയുന്നവര്‍ നേരില്‍ അനുഭവം ഉള്ള ഗുരുവിന്റെ ദൈവീകത കണ്ടില്ലെന്ന് നടക്കുന്നു. ഒരു രാഷ്ട്രീയക്കാരനും എഴുത്തുകാരനും ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നില്ല. മറിച്ച് ഗുരുവിന്റെ വചനങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ആരെക്കുറിച്ചും എന്തും പറയാം എന്ന സ്ഥിതിയാണുള്ളത്. മാനനഷ്ടക്കേസില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളത് ഇത്തരക്കാര്‍ക്ക് ധൈര്യം പകരുന്നു. മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ പണം തട്ടിയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മൈക്രോ ഫിനാന്‍സ് യോഗവുമായി നേരിട്ട് യാതൊരു സാമ്പത്തിക ഇടപാടും നടത്തുന്നില്ല. ചിലര്‍ യോഗത്തെ പരമാവധി
ദ്രോഹിക്കുകയാണ്. ആയിരക്കണക്കിന് കേസുകളാണ് എടുത്തിട്ടുള്ളത്. ഒരു കേസ് പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് മുതല്‍ ഇ.ഡി. വരെയുള്ള എല്ലാ ഏജന്‍സികളും അന്വേഷണം നടത്തിയെങ്കിലും യാതൊന്നും നിയമവിരുദ്ധമായി ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഏതൊക്കെ തരത്തില്‍ ആക്ഷേപിക്കാന്‍ കഴിയുമോ അതെല്ലാം ശ്രമിച്ചു. യോഗത്തിനും ജനറല്‍ സെക്രട്ടറിക്കും എതിരായ ഒരു ഉത്തരവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സംഘടനയെയും സംഘടനാ ബോധത്തെയും തകര്‍ക്കാന്‍ പുറത്തുനിന്ന് ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Author

119 Views
Scroll to top
Close
Browse Categories