സമുദായത്തിനെതിരായ ശക്തികളെ ഒറ്റക്കെട്ടായി നേരിടണം

എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: സമുദായത്തിനെതിരായ ശക്തികളെ ശാഖാംഗങ്ങള്‍ ഒറ്റക്കെട്ടായി ഇച്ഛാശക്തിയോടെ നേരിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപനം, മൈക്രോഫിനാന്‍സ് വായ്പാവിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി ആനന്ദരാജ് അദ്ധ്യക്ഷനായി. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി ഷീബ, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയന്‍, ധനലക്ഷ്മി ബാങ്ക് എറണാകുളം മേഖലാ തലവന്‍ രാജേഷ് പുരുഷോത്തമന്‍, ഗോപന്‍ ആഞ്ഞിലിപ്ര, രാജന്‍ ഡ്രീംസ്, ഇറവങ്കര വിശ്വനാഥന്‍, സുരേഷ് പള്ളിക്കല്‍, വിനുധര്‍മ്മരാജന്‍, എല്‍. അമ്പിളി, നവീന്‍ വി. നാഥ്, ഡി. ശ്രീജിത്ത് പ്രസന്നന്‍, വിശ്വനാഥന്‍ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

131 Views
Scroll to top
Close
Browse Categories