കണിച്ചുകുളങ്ങരയില്‍ അന്നദാനപ്പന്തലിന് കാല്‍നാട്ടി

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവംബര്‍ 16 മുതല്‍ 25 വരെ നടക്കുന്ന ദേവീഭാഗവത നാവഹയജ്ഞത്തിന്റെ അന്നദാനപ്പന്തലിന്റെ കാല്‍നാട്ട് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ക്ഷേത്രത്തിന്റെ വടക്കുവശത്ത് ഒരുക്കുന്ന അന്നദാനപ്പന്തലില്‍ ദിനംപ്രതി അരലക്ഷത്തോളം ഭക്തര്‍ക്കാണ് അന്നദാനം ഒരുക്കുന്നതെന്ന് ദേവസ്വം അറിയിച്ചു. തിരുവനന്തപുരം സ്വദേശി പ്രൊഫ. ഹരീഷ് ചന്ദ്രശേഖരനാണ് യജ്ഞാചാര്യന്‍. ചടങ്ങില്‍ ദേവസ്വം ഖജാന്‍ജി സ്വാമിനാഥന്‍ ചള്ളിയില്‍, ജോയിന്റ് സെക്രട്ടറി അനില്‍ബാബു, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, സ്‌കൂള്‍ മാനേജര്‍ ടി. പ്രസന്നകുമാര്‍, കമ്മറ്റി അംഗങ്ങളായ പ്രേമചന്ദ്രന്‍ പടവൂര്‍, സഞ്ജൂ പോക്കാട്ട്, കെ.വി. കമലാസനന്‍, സജിമോന്‍, സജീവ്‌തോപ്പില്‍, ബിനു പുതിയായി വെളി, ഷാജി, ഷാനിമോന്‍ കരിയില്‍, പി.സി. വാവകുഞ്ഞ്, നിഷ എന്നിവര്‍ പങ്കെടുത്തു.

Author

100 Views
Scroll to top
Close
Browse Categories