ഐക്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ സമുദായത്തിന് ഉയര്‍ച്ചയുണ്ടാകൂ

പറവൂര്‍: ഈഴവര്‍ പരസ്പരം തമ്മിലടിക്കുന്നത് അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ സമുദായത്തിന് ഉയര്‍ച്ചയുണ്ടാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷ സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹിന്ദുക്കളെയും ക്രൈസ്തവരേയും ഭയപ്പെടുത്തിയാണ് മുസ്ലീംലീഗ് കേരളം ഭരിക്കാന്‍ ശ്രമിക്കുന്നത്.
ക്രൈസ്തവര്‍ കേരളത്തില്‍ ഭയന്നാണ് ജീവിക്കുന്നത്. പൊതുവായ പല വിഷയങ്ങളിലും കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കിയും വിരട്ടിയുമാണ് ലീഗ് കാര്യങ്ങള്‍ സാധിക്കുന്നത്.
മുസ്ലീം ലീഗെന്ന് പേരുള്ള പാര്‍ട്ടി മതേതരത്വം പറയുമ്പോള്‍ ആ കെണിയില്‍ ഇനിയും വീഴരുത്. മതേതരത്വം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല. ഇപ്പോള്‍ മതേതരത്വം പറയുന്നവരുടെ എല്ലാം മനസ്സില്‍ കടുത്ത മതചിന്ത മാത്രമേയുള്ളു. ഹിന്ദുക്കളിലെ അനൈക്യം ചൂഷണം ചെയ്ത് ജനാധിപത്യത്തെ ഇടതും വലതും ചേര്‍ന്ന് മതാധിപത്യമാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ കണ്‍വീനര്‍ ഷൈജു മനയ്ക്കപ്പടി, യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, യോഗം ഡയറക്ടര്‍മാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കണ്ണന്‍കൂട്ടുകാട്, കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാര്‍, ടി.എം. ദിലീപ്, വി.പി. ഷാജി, വി.എന്‍. നാഗേഷ്, വനിതാസംഘം സെക്രട്ടറി ബിന്ദുബോസ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ്. അഭിഷേക്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് എം.ആര്‍. സുദര്‍ശനന്‍, പെന്‍ഷണേഴ്‌സ് ഫോറം പ്രസിഡന്റ് പി.ടി. ശിവസുതന്‍, വൈദികയോഗം സെക്രട്ടറി വിപിന്‍രാജ്, സൈബര്‍സേന ചെയര്‍മാന്‍ സുധി വള്ളുവള്ളി, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.കെ. ആഷിക് എന്നിവര്‍ സംസാരിച്ചു.






