കറുത്ത നിറമുള്ള മേൽശാന്തി’പൂണൂലിട്ട പുലയൻ’

ഉത്സവ കാലത്ത് അന്നദാനത്തിന് എത്തിയ പിന്നാക്ക, ദളിത് വിഭാഗക്കാരെ എഴുന്നേല്‍പ്പിച്ച് പുറത്താക്കിയ സംഭവം കണ്ട് മനംനൊന്ത് ഇരുന്നിട്ടുണ്ട് മേൽശാന്തിസത്യനാരായണന്‍. ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് നൃത്താര്‍ച്ചനയ്ക്ക് എത്തുന്ന കുട്ടികളില്‍ പോലും ജാതിവേര്‍തിരിവ് സൃഷ്ടിക്കാറുണ്ട് ഭരണസമിതിക്കാര്‍. കുട്ടികളില്‍ പിന്നാക്കക്കാരേയും ദളിതരേയും സ്റ്റേജിൽ കയറ്റാതെ മാറ്റി നിര്‍ത്തുന്നതാണ് ഇവിടത്തെ രീതി. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ഈ സംഭവം കേരള കൗമുദി ഒഴികെയുള്ള മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്ന് അധിക ദൂരമില്ല കാരുകുളങ്ങര ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലേക്ക് .കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ അപഹസിക്കുന്ന വിധത്തില്‍ ജാത്യാചാരങ്ങളുടേയും ജാതിവിവേചനങ്ങളുടെയും സംഭവകഥകള്‍ ഒന്നൊന്നായി പുറത്തുവരികയാണ് ഈ നാട്ടില്‍ നിന്ന്.

മേൽശാന്തി
സത്യനാരായണൻ

കഴകം തസ്തികയില്‍ നിയമിക്കപ്പെട്ട യുവാവിനെ ഈഴവ സമുദായാംഗമായതു കൊണ്ടുമാത്രം പുകച്ച് പുറത്ത് ചാടിച്ച സംഭവം പൊതുസമൂഹത്തിന് മുമ്പില്‍ ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരന്‍ കറുപ്പു നിറത്തിന്റെ പേരില്‍ അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്നു ഉയര്‍ന്ന ചര്‍ച്ചകളുടെ അലയൊലി അടങ്ങിയതേയുള്ളു. ഇതിനിടയിലാണ് കാരുകുളങ്ങര ക്ഷേത്രത്തിൽ കറുത്ത നിറത്തിന്റെ പേരിൽ മേൽശാന്തിക്കെതിരെ ഭരണസമിതിയിലെ സവർണരുടെ ‘പൂണൂലിട്ട പുലയൻ’ പ്രയോഗം.

കാരുകുളങ്ങര നരസിംഹ ക്ഷേത്രം

‘ബിംബത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന പൂണൂലിട്ട പുലയനാണ് അവന്‍’ -കാരുകുളങ്ങര ക്ഷേത്രത്തിലെ മുന്‍ഭരണസമിതി അംഗത്തിന്റെ ഭാര്യയുടെ ഈ വാക്കുകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇന്ന് വൈറലാണ്. കോപത്തിന്റെയും പുച്ഛത്തിന്റെയും അമര്‍ഷത്തിന്റെയും വേലിയേറ്റം‌ ‌‌‌ഈ വാക്കുകളിൽ കാണാം. ബ്രാഹ്മണസമുദായത്തിലെ എമ്പ്രാന്തിരിയായ സത്യനാരായണന് ഇവരിൽ നിന്ന് മാത്രമല്ല, നായർ സമുദായാംഗങ്ങളായ പലഭരണസമിതി അംഗങ്ങളിൽ നിന്നും അവഹേളനം നേരിടേണ്ടി വന്നു. എന്നാല്‍ സത്യനാരായണനെ തളര്‍ത്തിക്കളഞ്ഞത് ഈ വാക്കുകളേക്കാള്‍ കാരുകുളം ക്ഷേത്രത്തില്‍ ഇതരസമുദായക്കാര്‍ അനുഭവിക്കുന്ന ജാത്യാധിക്ഷേപങ്ങളാണ്.
ഉത്സവ കാലത്ത് അന്നദാനത്തിന് എത്തിയ പിന്നാക്ക, ദളിത് വിഭാഗക്കാരെ എഴുന്നേല്‍പ്പിച്ച് പുറത്താക്കിയ സംഭവം കണ്ട് മനംനൊന്ത് ഇരുന്നിട്ടുണ്ട് സത്യനാരായണന്‍. ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് നൃത്താര്‍ച്ചനയ്ക്ക് എത്തുന്ന കുട്ടികളില്‍ പോലും ജാതിവേര്‍തിരിവ് സൃഷ്ടിക്കാറുണ്ട് ഭരണസമിതിക്കാര്‍. കുട്ടികളില്‍ പിന്നാക്കക്കാരേയും ദളിതരേയും സ്റ്റേജിൽ കയറ്റാതെ മാറ്റി നിര്‍ത്തുന്നതാണ് ഇവിടത്തെ രീതി. ‘ചോന്‍മാരും പുലയന്‍മാരുമൊക്കെ ഈ ക്ഷേത്രത്തില്‍ നിത്യേനഎന്തിനാണ് വരുന്നതെന്ന’ ചോദ്യം പതിവാണ്.ജൂണ്‍ ഒന്നിന് സത്യനാരായണനെ നിർബന്ധപൂർവം ഇറക്കി വിട്ടു.
1975ലാണ് ക്ഷേത്ര നടത്തിപ്പ് കോവിലകം കരയോഗത്തെ ഏല്‍പ്പിക്കുന്നത്. കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള തൃശൂര്‍ ചാഴൂര്‍ കോവിലകത്തിന്റേതാണ് കാരുകുളങ്ങര ലക്ഷ്മിനരസിംഹ ക്ഷേത്രം. കോവിലകം ഭരണം ഏല്‍പ്പിച്ചിരിക്കുന്നത് എന്‍.എസ്.എസ്. കരയോഗത്തെയാണ്. കരയോഗത്തില്‍പ്പെട്ട ചില കുടുംബങ്ങള്‍ ക്ഷേത്രഭൂമി കൈയേറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോവിലകം ക്ഷേത്രം തിരിച്ചെടുക്കാനുള്ള നീക്കത്തിലാണ്. ക്ഷേത്രത്തിൽ ജാതി അധിക്ഷേപവും കൊടിയ അഴിമതിയും നടന്നുവെന്ന് കോവിലകം സ്ഥിരീകരിച്ചിട്ടുണ്ട്.

Author

137 Views
Scroll to top
Close
Browse Categories