ശ്രീനാരായണഗുരു റിട്ടയേര്‍ഡ് ടീച്ചേഴ്സ് കൗൺസിൽ പ്രവർത്തക സമ്മേളനം

കൊല്ലം : ശ്രീനാരായണ ഗുരു റിട്ടയേഡ് ടീച്ചേഴ്സ് കൗൺസിലിന്റെ സംസ്ഥാന പ്രവർത്തക സമ്മേളനം കൊല്ലം ശ്രീനാരായണ കോളേജിൽ നടന്നു. വിവിധ ശ്രീനാരായണ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരാണ് യോഗത്തിൽ പങ്കെടുത്തത്. ശ്രിനാരായണഗുരു റിട്ടര്യേഡ് ടിച്ചേഴ്സ് കൗൺസിൽ ചെയർമാൻ പ്രൊഫ വി എസ് ലീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു . സംഘടനയുടെ സംസ്ഥാന വൈസ് ചെയർപേഴ്സണായി ഡോ. സി അനിതാ ശങ്കറിനെ യോഗം തിരഞ്ഞെടുത്തു. സംസ്ഥാന കോഓർഡിനേറ്റർ പി. വി രജിമോൻ സംഘടനാ സന്ദേശം നൽകി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് വിഷ്ണു സംസാരിച്ചു. ശ്രീനാരായണഗുരു റിട്ടയേഡ് ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന കൺവീനർ ഡോ .കെ .വി സനൽകുമാർ സ്വാഗതവും വൈസ് ചെയർപേഴ്സൺ പ്രൊഫ. പി രാധാമണി നന്ദിയും പറഞ്ഞു. വിവിധ പ്രോഗ്രാമുകൾ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഈ വർഷം നടപ്പിലാക്കുമെന്ന് സംസ്ഥാന ചെയർമാൻ പ്രൊഫസർ ലി,സംസ്ഥാന കൺവീനർ ഡോ. സനൽകുമാർ ,സംസ്ഥാന ചെയർപേഴ്സൺമാരായ പ്രൊഫസർ പി രാധാമണി, ഡോ. സി അനിതാ ശങ്കർ എന്നിവർ പറഞ്ഞു.






