ശ്രീനാരായണ ധർമ്മ പഠനകേന്ദ്രം പുതിയ ബാച്ച് ഉദ്ഘാടനം

ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം പുതിയ ബാച്ച് ഉദ്ഘാടനം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ എസ് എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പ്രീതിനടേശൻ നിർവഹിക്കുന്നു

കോട്ടയം: ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം പുതിയ ബാച്ച് ഉദ്ഘാടനം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ എസ് എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പ്രീതിനടേശൻ നിർവഹിച്ചു.

യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ,സ്വാമി പ്രബോധതീർത്ഥ, എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ്‌ എം. മധു, യൂണിയൻ സെക്രട്ടറി ആർ രാജീവ്‌,വൈസ് പ്രസിഡന്റ്‌ വി എം ശശി,സജീഷ് കുമാർ മണലേൽ, അഡ്വ കെ .എ പ്രസാദ്,വിനോദ് ആനിക്കാട് ,സാബു ഡി ഇല്ലിക്കുളം, ഇന്ദിര രാജപ്പൻ,സുഷമമോനപ്പൻ,ശ്യാമള വിജയൻ,ഷീല മോഹനൻ, എ.ബി. പ്രസാദ് കുമാർ,രഞ്ജിത്ത് മറിയപ്പള്ളി, രാജീവ്‌ കൂരോപ്പട എന്നിവർ പങ്കെടുത്തു.ഗുരുസ്മരണയോടെ ആരംഭിച്ച ചടങ്ങിൽ ഉത്ഘാടന ചടങ്ങുകൾക്ക് ശേഷം കുമാരി അനന്യാ സന്തോഷിന്റെ പുസ്തക പ്രകാശനം ( Eagle without wings -poetry ) പ്രീതിനടേശൻ യോഗം കൗൺസിലർ എ.ജി.തങ്കപ്പന് നൽകി നിർവഹിച്ചു.

ഗുരുസ്‌മൃതി ഗ്ലോബൽ വിഷൻ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഗവേഷണം നടത്തി തയ്യാറാക്കിയ ശ്രദ്ധക്ഷണിക്കൽ പ്രമേയം പ്രീതി നടേശന് കൈമാറി. ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ സ്‌നേഹോപഹാരം യൂണിയൻ പ്രസിഡന്റ്‌ എം. മധു പ്രീതി നടേശന് നൽകി.

പുതിയ ബാച്ചിലേക്ക് പ്രവേശനം എടുത്ത നൂറിൽ പരം പുതിയ പഠിതാക്കളോടൊപ്പം വിവിധ ശാഖായോഗം ഭാരവാഹികളും സീനിയർ പഠിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Author

182 Views
Scroll to top
Close
Browse Categories