സാരഥി സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമി ആദരിച്ചു

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 30 വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥി സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമിയുടെ ആദരവ്. സാരഥി സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമിയുടെ (എസ്.സി.എഫ്.ഇ) നേതൃത്വത്തില്‍ ശ്രീനാരായണ എംപ്ലോയീസ് ഫോറവുമായി ചേര്‍ന്ന് വിവിധ യൂണിയനുകളിലും ശാഖകളിലും നിന്നായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 30 യുവതീയുവാക്കളെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ച് ഇന്ത്യന്‍ മിലിറ്ററി/പാരാമിലിറ്ററി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജോലികള്‍, വിദേശ ജോലികള്‍, കോര്‍പ്പറേറ്റ് ജോലികള്‍ ഉറപ്പാക്കി കൊടുക്കുന്ന പദ്ധതി നടപ്പാക്കും. അക്കാദമി ഡയറക്ടര്‍ കേണല്‍ എസ്. വിജയനും ചെയര്‍മാന്‍ അഡ്വ. എന്‍.എസ്. അരവിന്ദാക്ഷനും ചേര്‍ന്ന് വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിക്കുകയും, മെമന്റോ സമര്‍പ്പിക്കുകയും ചെയ്തു.
ചടങ്ങില്‍ എസ്.എന്‍.ഇ.എഫ് പ്രസിഡന്റ് അജുലാല്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സാരഥി കുവൈറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒഫ് സാരഥി കുവൈറ്റിന്റെ നേതൃത്വത്തിലാണ് എസ്.സി.എഫ്.ഇ. അക്കാദമിയുടെ പ്രവര്‍ത്തനം. സാരഥി ട്രസ്റ്റിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സാമ്പത്തികമായി സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതികളും നടപ്പാക്കും.






