ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന പ്രായത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ സുപ്രധാന പദവി ഏറ്റെടുത്തത്. വെള്ളാപ്പള്ളി നടേശന്റേത് ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ്. സമുദായമെന്ന കുത്തഴിഞ്ഞ പുസ്തകം കുത്തിക്കെട്ടി വായിക്കാന്‍ പാകത്തിലാക്കിയത് വെള്ളാപ്പള്ളിനടേശനാണെന്നും മന്ത്രി പറഞ്ഞു. വ്യക്തിയുടെ സംഘടനാമേന്മ ക്രൈസിസ് മാനേജ്‌മെന്റിലാണ്. അക്കാര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്തയാളാണ് വെള്ളാപ്പള്ളിനടേശന്‍ . പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി നേരിട്ടു. യൗവനത്തോടെയാണ് സംഘടനയെ അദ്ദേഹം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






