എസ്.എൻ. കോളേജ് ചാത്തന്നൂർ മേഖലാ ചാമ്പ്യന്മാർ

ക്രിക്കറ്റ് മത്സര വിജയികൾ എംപ്ളോയീസ് കൗൺസിൽ ഭാരവാഹികളോടൊപ്പം

കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ക്രിക്കറ്റ് മത്സരത്തിൽ എസ് .എൻ കോളേജ് ചാത്തന്നൂർ 10 വിക്കറ്റിന് എസ് എൻ കോളേജ് വർക്കലയെ പരാജയപ്പെടുത്തി മേഖലാ ചാമ്പ്യന്മാരായി. മാൻ ഓഫ് ദി മാച്ച് മഹി എസ് എൻ കോളേജ് ചാത്തന്നൂർ, മാൻ ഓഫ് ദി സീരീസ് ഡോ. കിരൺ മോഹൻ, എസ്. എൻ കോളേജ് ചാത്തന്നൂർ.
വിജയികൾക്ക് എസ് എൻ ഡി പി യോഗം കൗൺസിലർ പി സുന്ദരൻ സമ്മാനദാനം നിവ്വഹിച്ചു.

എസ്. എൻ കോളജ് കൊല്ലം പ്രിൻസിപ്പൽ ഡോ. എസ് വി മനോജ്, ശ്രീനാരായണഗുരു എംപ്ലോയിസ് കൗൺസിൽ സംസ്ഥാന കോഓർഡിനേറ്റർ പി വി രജിമോൻ, സംസ്ഥാന ചെയർമാൻ ഡോ എസ് വിഷ്ണു, സംസ്ഥാന കൺവീനർ ഡോ സുമേഷ് ആർ വി, എസ് സി ആർ സി കൊല്ലം ചെയർപേഴ്സൺ ഡോ എസ് ഷീബഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Author

138 Views
Scroll to top
Close
Browse Categories