ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ആർ.ശങ്കർ അനുസ്മരണ യോഗം

ചെമ്പഴന്തി: ശ്രീനാരായണ കോളേജിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറവും പി.ടി. എ യും സംയുക്തമായി ആർ. ശങ്കറിന്റെ 51-ാമത് ഓർമ്മദിനം സെമിനാർ ഹാളിൽ ആചരിച്ചു. ശ്രീനാരായണ ഇന്റർനാഷണൽ സ്‌റ്റഡീസ് മുൻ ഡയറക്ടർ ഡോ. സുഗീത ബി. ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ രാഖി എ എസ്. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. . മാനേജ്മെന്റ് പ്രതിനിധി . ഡി. പ്രേംരാജ്, ട്രസ്റ്റ് എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ചെമ്പഴന്തി ജി.ശശി. ഡോ. അമ്പിളി രാജ് ഡി.ബി, സുവോളജി വകുപ്പു മേധാവി ഡോ. എം. എസ് വിദ്യാ പണിക്കർ, യു ജി.സി. ലൈബ്രേറിയൻ ഡോ.ജിനു എസ്. രാജൻ, ഓഫീസ് സൂപ്രണ്ട് ദീപ കെ ,വിദ്യാർത്ഥി പ്രതിനിധി അഭിനന്ദ് എന്നിവർ ആശംസ നേർന്നു.എക്കണോമിക്സ് വിഭാഗം അസി. പ്രൊഫ. വീണ സി. സ്വാഗതം ആശംസിച്ചു പി. ടി.എ. സെക്രട്ടറി അനൂപ് അർജുൻ ബാഹുലേയൻ നന്ദിപറഞ്ഞു.

ചെമ്പഴന്തിശ്രീനാരായണ കോളേജിൽ ആർ.ശങ്കർ അനുസ്മരണയോഗം ഡോ.ബി. സുഗീത ഉദ്ഘാടനം ചെയ്യുന്നു
ചെമ്പഴന്തിശ്രീനാരായണ കോളേജിൽ ആർ.ശങ്കർ അനുസ്മരണയോഗത്തിൽ പ്രിൻസിപ്പൽ ഡോ രാഖി
എ എസ് സംസാരിക്കുന്നു

Author

138 Views
Scroll to top
Close
Browse Categories