മാന്നാര്‍ യൂണിയന്‍ ഡയറക്ടറി പ്രകാശനം

മാന്നാര്‍ യൂണിയനിലെ യൂത്ത്മൂവ്‌മെന്റ് – ബാലജനയോഗം ശാഖാതല യൂണിറ്റ് ഭാരവാഹികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഡയറക്ടറികള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യുന്നു.

മാന്നാര്‍: മാന്നാര്‍ യൂണിയനിലെ യൂത്ത്മൂവ്‌മെന്റ് – ബാലജനയോഗം ശാഖാതല യൂണിറ്റ് ഭാരവാഹികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഡയറക്ടറികള്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയിലെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയില്‍ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം , യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങലായ ഹരിലാല്‍ ഉളുന്തി, ഹരി പാലമൂട്ടില്‍, പുഷ്പ ശശികുമാര്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ സന്തോഷ് കാരാഴ്‌മ, കണ്‍വീനര്‍ ബിനുരാജ്, യൂത്ത്മൂവ്‌മെന്റ് ജോയിന്റ് കണ്‍വീനര്‍ മോജിഷ് മോഹന്‍, യൂത്ത്മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ബിജു കെ., വനിതാസംഘം യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സിന്ധു സുഭാഷ്, വസന്തകുമാരി, ചെന്നിത്തല മേഖല വൈസ് ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ്അമൃത എന്നിവര്‍ പങ്കെടുത്തു.

Author

147 Views
Scroll to top
Close
Browse Categories