പേറ്റ് നൊമ്പല

രാമന്റവ നാല് പെറ്റ്
നാലു ആസോത്രിലല്ലെ ചെറ്റ കുടീല ചാണകതറക്ക കിടന്ത്
നൊന്ത് നൊന്ത് കൂക്കിവൈരം കൊട്ത്ത്

കളെ പറിക്കുമ ആരല്ലോ പറഞ്ചത് കേട്ട്ന്ത്‌

രാമന്റെ പൊണ്ണവടെ ഒര് പാഗ്യമേ
നാല് നിറ കുടമ്പോലത്ത മക്ക
നാല് സുഖപേറന്നെ

മൊയ്ദൂണ്ടവടെ പേറ് അസോത്രീന്ത്‌ കുളികെ വെച്ച് തലങ്കന വിലങ്കനെ നടത്തി

ലോട്ടറ് കീറിയ മതീണായി
വേദനെ തിന്നാതിരിക്കുവ മരപ്പിച്ച്
വട്ടി കീറി കുട്ടിന എടുത്ത്ന്ത്‌
തുന്നികെട്ട്‌ലസൂചി കുത്തലും അവ
ഈരേയ് ലോക കണ്ട്ന്ത്‌

വേണൂണ്ടവ മച്ചിപോലും
തെക്കേല നാണിയു
വടക്ക് ല മേരിയു
കോലോത്ത സീതയു
നാട്ടിത്ത പൊണ്ണങ്കക്കെല്ലാ
പയങ്കര കേമം
പെറാത്ത അവളു
പേറ്റ് നൊമ്പലറിഞ്ച്ന്ത്‌
ആയിര കൂരമ്പ്
കൊത്തി വലിക്ക് ണ നൊമ്പല

Author

122 Views
Scroll to top
Close
Browse Categories