മൂവാറ്റുപുഴ യൂണിയൻ നവനീതം നേതൃത്വ പരിശീലന ക്യാമ്പ്

കൊച്ചി: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നവനീതം നേതൃത്വപരിശീലന ക്യാമ്പ് കുമളിയിലെ എസ്.എന്‍. ഇന്റര്‍നാഷണലില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു.

യൂണിയന്‍ വൈസ്പ്രസിഡണ്ട് പി.എന്‍. പ്രഭ, പീരുമേട് യൂണിയന്‍ പ്രസിഡന്റ് ഗോപിവൈദ്യര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എന്‍. രമേശ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.ആര്‍. രാജു, എം.ആര്‍. നാരായണന്‍, ടി.വി. മോഹനന്‍, അനില്‍ കാവുംചിറ, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വില്‍സണ്‍, എന്‍.ആര്‍. ശ്രീനിവാസന്‍, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്‍, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ്എം.ആര്‍. സിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിയന്‍ സെക്രട്ടറി അഡ്വ. എ. കെ. അനില്‍കുമാര്‍ സ്വാഗതവും, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രമോദ് കെ. തമ്പാന്‍ നന്ദിയും പറഞ്ഞു.

മെര്‍ലിന്‍ .ടി. മാത്യും, യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍, കോട്ടയം യൂണിയന്‍വൈസ്പ്രസിഡന്റ് വി.എം. ശശി എന്നിവര്‍ ക്ലാസെടുത്തു.

Author

112 Views
Scroll to top
Close
Browse Categories