മാന്നാർ യൂണിയൻ നൂറുകർമ്മദിന പദ്ധതിക്ക് തുടക്കമായി

മാന്നാർ: യൂണിയനിലെ വികസന, ക്ഷേമ, ആത്മീയ പ്രവർത്തനങ്ങൾക്കായുള്ള നൂറുകർമ്മദിനങ്ങൾ- മുന്നേറാൻ എസ്.എൻ.ഡി.പി. യോഗം മാന്നാർ യൂണിയൻ -എന്ന പദ്ധതിയൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. അഡ്.കമ്മറ്റി അംഗങ്ങളായ അനിൽകുമാർ ടി. കെ, ഹരിപാലമൂട്ടിൽ, പി ബി സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, അനിഷ് പി ചേങ്കര, മേഖലാ ചെയർമാൻമാരായ വിക്രമൻ ദ്വാരക, ബിനു ബാലൻ, സുധിൻ പാമ്പാല, വിശ്വനാഥൻ കെ കൺവീനർമാരായ എം ഉത്തമൻ, രവി പി കളിയ്ക്കൽ, സുധാകരൻ സർഗ്ഗം, മോഹനൻ പി, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, കൺവീനർ വിജയലക്ഷ്മി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിധു വിവേക്,സെക്രട്ടറി ബിനു രാജ്, എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ സുരേഷ് കുമാർ കെ വി,യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ , അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ആഫീസ് കെട്ടിട നിർമ്മാണ സമാഹരണത്തിന് വേണ്ടി നടത്തുന്ന ടൈൽ ഫെസ്റ്റിലൂടെ 30 ലക്ഷം രൂപ സമാഹരിക്കും. സെപ്റ്റംബർ 7 ന് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത ചതയ ഘോഷയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ, ഈഴവ മഹാസമ്മേളനം, മൂന്ന് പതിറ്റാണ്ട് എസ് എൻ ഡി പി യോഗത്തിന്റെയും എസ് എൻ ട്രസ്റ്റിന്റെയും സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് ആദരവ്, മേഖലാതല വിളംബര ഘോഷയാത്ര, ശ്രീനാരായണ കൺവെൻഷനുകൾ, സൗജന്യ ചികിത്സാ ക്യാമ്പുകൾ, രാസ ലഹരി വിരുദ്ധ സെമിനാറുകളും ബോധവൽക്കരണവും, എസ് എസ് എൽ സി,പ്ലസ് ടു വിൽ മികച്ച വിജയികൾക്കുള്ള വെള്ളാപ്പള്ളി നടേശൻ വിദ്യാഭ്യാസ കനിവ് പദ്ധതിയിലൂടെ ക്യാഷ് അവാർഡും വിതരണവും പുരസ്കാര സമർപ്പണവും, ചികിത്സ ധനസഹായത്തിനുള്ള ഹെൽപ്പ് ഡെസ്ക്, വെള്ളാപ്പള്ളി നടേശൻ കനിവ് ചികിത്സ ധനസഹായ പദ്ധതി, ശ്രീനാരായണ പ്രഭാഷകർക്കുള്ള ആദരവ്, കുമാരി- കുമാരസംഘം കൂട്ടായ്മ, യൂണിയൻ ഓഫീസ് കെട്ടിട സമർപ്പണം, ആഡിറ്റോറിയ സമർപ്പണം, ശാഖാ ഭാരവാഹികൾക്കുള്ള പരിശീലന കളരി തുടങ്ങിയവ 100 ദിവസങ്ങൾ കൊണ്ട് നടപ്പിലാക്കും.






