മലപ്പുറം വടക്കുംപുറം ശാഖ വാര്‍ഷിക ജനറല്‍ ബോഡി

മലപ്പുറം : മലപ്പുറം യൂണിയന്റെ കീഴിലുള്ള വടക്കുംപുറം ശാഖായോഗം വാര്‍ഷിക ജനറല്‍ ബോഡി യോഗം വടക്കുംപുറം ഗുരുദേവ മന്ദിരത്തില്‍ ചേര്‍ന്നു. ശാഖാ യോഗം പ്രസിഡന്റ് ബാലകൃഷ്ണ്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. യോഗം യൂണിയന് സെക്രട്ടറി സുബ്രഹ്മണ്യന് ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി മണി മച്ചിങ്ങല്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ് ചുങ്കപ്പള്ളി, യൂണിയന് കമ്മിറ്റി അംഗം ദാമോദരന്‍ ചാലില്‍, യൂണിയന് വനിത സംഘം സെക്രട്ടറി രഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ശാഖാ യോഗത്തിന്റെ വക സ്നേഹാദരം നല്കി.
പുതിയ ശാഖാ യോഗം ഭാരവാഹികളായി ബാലകൃഷ്ണന് മച്ചിങ്ങല്‍ – പ്രസിഡന്റ്, മണി മച്ചിങ്ങല്‍ – വൈസ് പ്രസിഡന്റ്, മണികണ്ഠന് – സെക്രട്ടറി, ഗോപാലന് ശോകത്ത് -യൂണിയന് കമ്മിറ്റി അംഗം എന്നിവരെയും വനിത സംഘം ഭാരവാഹികളായി പ്രവീണ – പ്രസിഡന്റ്, ശ്രുതി – വൈസ് പ്രസിഡന്റ്, വിനീത – സെക്രട്ടറി, നിമിഷ മച്ചിങ്ങല്‍ – ജോ. സെക്രട്ടറി, ശരണ്യ – ട്രഷറര്‍ എന്നിവരെയും യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി സുരേഷ് ബാബു – പ്രസിഡന്റ്, വിപിന്‍ദാസ് – വൈസ് പ്രസിഡന്റ്, ഉണ്ണികൃഷ്ണന് – സെക്രട്ടറി, അതുല്‍ – ജോ. സെക്രട്ടറി, അക്ഷയ് – ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.






