മഹേഷിന്റെ അറിയിപ്പ് ലൊക്കാര്‍ണോയില്‍

കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണു നായിക നായകന്മാര്‍. കോവിഡ് കാലത്ത് യുവാക്കളുടെ ദുരിതമാണ് പ്രമേയം. നോയിഡയിലെ ഒരു ഫാക്ടറിയില്‍ ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍. ഇവരുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് പുറത്തുവരുന്ന വീഡിയോയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ‘അറിയിപ്പി’ൽ.

കാന്‍ഫെസ്റ്റിവല്‍ പോലെ പ്രശസ്തമായ ലൊക്കാര്‍ണോ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മഹേഷ്‌നാരായണന്റെ അറിയിപ്പ്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മഹേഷ് നാരായൺ.

2005ല്‍ ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത ‘അന്തരമഹല്‍’ ലൊക്കോര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ചിരുന്നു. 2011ല്‍ അടൂര്‍ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ സ്‌പെഷ്യല്‍ കേസ് വിഭാഗത്തിലേക്ക് എന്‍ട്രി നേടിയെങ്കിലും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണു നായിക നായകന്മാര്‍. കോവിഡ് കാലത്ത് യുവാക്കളുടെ ദുരിതമാണ് പ്രമേയം. നോയിഡയിലെ ഒരു ഫാക്ടറിയില്‍ ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍. ഇവരുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് പുറത്തുവരുന്ന വീഡിയോയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ‘അറിയിപ്പി’ൽ.

Author

101 Views
Scroll to top
Close
Browse Categories