കൊങ്ങാം പാറ ശാഖ യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗം

പാലക്കാട്: യോഗം കൊങ്ങാം പാറ ശാഖ യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും പ്ലസ് ടൂ , എസ്. എസ്. എൽ. സി വിജയികളെ അനുമോദിക്കലും നടന്നു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ എ സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് യൂണിയൻ കൗൺസിലർ വി .രാജേഷ് വേനോലി ഉദ്ഘാടനം ചെയ്തു.

യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജി . രഘു സ്വാഗതംപറഞ്ഞു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
ശാഖ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ, കഞ്ചിക്കോട് ശാഖ പ്രസിഡന്റ്‌ ജി രവിന്ദ്രൻ, സെക്രട്ടറി ജി. പ്രത്യുഷ്‌കുമാർ എന്നിവർ ആശംസകൾ നേർന്നു യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ്‌. മുകേഷ് യോഗത്തിന് നന്ദി പറഞ്ഞു.

Author

88 Views
Scroll to top
Close
Browse Categories