ബാംഗ്ലൂർ യൂണിയൻ്റെ ജയന്തി ദിനാഘോഷം

എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ 169- മത് ജയന്തി ദിനാഘോഷം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

ബാംഗ്ലൂർ : എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ 169- മത് ജയന്തി ദിനാഘോഷം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തമ്മനഹള്ളിയിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. വനിതാസംഘം ഭാരവാഹികൾ ഗുരുസ്മരണ നടത്തി. ആഘോഷക്കമ്മിറ്റി ചെയർമാൻ . എൻ.വൽസൻ സ്വാഗതം പറഞ്ഞു. എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയൻ പ്രസിഡന്റ് അഡ്വ.സത്യൻ പുത്തൂർ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിന്കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദേശം നൽകി. കർണാടക കൃഷിവകുപ്പ് മന്ത്രി എൻ. ചാലുവാരായ സ്വാമി വിശിഷ്ട അതിഥിയായി. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കർണ്ണാടകയിലെ എം എൽ എ മാരായ .എസ്.ആർ.വിശ്വനാഥ്, എസ്.മുനിരാജു, പി.എം.നരേന്ദ്രസ്വാമി എന്നിവർ അതിഥികളായി പങ്കെടുത്തു. യോഗം ദേവസ്വം സെക്രട്ടറിഅരയാക്കണ്ടി സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. വിവിധ കർമ്മപദ്ധതികളുടെ സുവനീർ പ്രകാശനവും നടന്നു. ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ സുനിൽകുമാർ നന്ദി പറഞ്ഞു.

Author

154 Views
Scroll to top
Close
Browse Categories