ജഡേജയുടെ മാന്ത്രിക പന്ത്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാംടെസ്റ്റില്‍ ഇന്ത്യ നേടിയ ആറ് വിക്കറ്റ് വിജയത്തേക്കാള്‍ രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 42 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു ജഡേജ. ആദ്യ ഇന്നിംഗ്‌സിലെ മൂന്ന് ഉള്‍പ്പെടെ 10 വിക്കറ്റുകള്‍ തകര്‍ത്ത ജഡേജ തന്നെ മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ഇന്നിംഗ്‌സിലെ ഏഴ് വിക്കറ്റുകളില്‍ അഞ്ചും ബൗള്‍ഡായിരുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സ്പിന്നര്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. 1992ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അനില്‍ കുംബ്ലെ അഞ്ച് ബൗള്‍ഡ് പുറത്താക്കലുകള്‍ നേടിയിരുന്നു.

Author

192 Views
Scroll to top
Close
Browse Categories