മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം

കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.

ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സി.എസ്.കെ. ഫണ്ടിലൂടെ അനുവദിച്ച ഏഴുലക്ഷത്തി ഇരുപത്തിയാറായിരം രൂപ വിനിയോഗിച്ചാണ് ലാബ് നിര്‍മ്മിച്ചത്. 20 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടുന്നതാണ് ലാബ്. സ്‌കൂള്‍ മാനേജര്‍ ഡി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഫെഡറല്‍ ബാങ്ക് റീജിണല്‍ ഹെഡ് കെ.സി.സാജന്‍ പദ്ധതി വിശദീകരിച്ചു. ബാങ്ക് മുന്‍ മാനേജരും ഫിനാന്‍ഷ്യല്‍ കൗണ്‍സിലറുമായ എം.എസ്. നടരാജന്‍, മാരാരിക്കുളം ബ്രാഞ്ച് മാനേജര്‍ എലിസബത്ത് ടി. ജോസഫ്, ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ലിഡ ഉദയന്‍ സ്വാഗതവും അദ്ധ്യാപകന്‍ ജിതേഷ് നന്ദിയും പറഞ്ഞു.

Author

152 Views
Scroll to top
Close
Browse Categories