കണിച്ചുകുളങ്ങര ഈസ്റ്റ്റെസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം

കണിച്ചുകുളങ്ങര ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: കണിച്ചുകുളങ്ങര ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കല്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാഭായി നിര്‍വഹിച്ചു. നിരീക്ഷണക്യാമറയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം മാരാരിക്കുളം പൊലീസ് എസ്.എച്ച്.ഒ. എ.വി. ബിജു നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ആലപ്പി വിഷന്‍ ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം എന്‍. ഷൈലജ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ബി. ഷിബു സ്വാഗതവും ഖജാന്‍ജി സി.ആര്‍. തിരുമേനി നന്ദിയും പറഞ്ഞു. കണിച്ചുകുളങ്ങര റെയില്‍വേക്രോസിന് പടിഞ്ഞാറ് റോഡിന് വടക്ക്ഭാഗത്തുള്ള 158 വീടുകളാണ് റെസിഡന്‍സ് അസോസിയേഷന്റെ കീഴിലുള്ളത്.

Author

224 Views
Scroll to top
Close
Browse Categories