സമ്മാനക്കൂപ്പണ്‍ വിതരണ ഉദ്ഘാടനം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ വരകാടി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മാനകൂപ്പണ്‍ വിതരണ ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ വരകാടി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മാനക്കൂപ്പണ്‍ ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എന്‍. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ കമ്മിറ്റി അംഗവും അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജുപോക്കാട്ട്, വൈസ്പ്രസിഡന്റ് ആര്‍. സനില്‍കുമാര്‍, സെക്രട്ടറി ഡി. ദിലീപ്, വനിതാവിഭാഗം പ്രസിഡന്റ് ബിന്ദു ഉദയന്‍, വൈസ്പ്രസിഡന്റ് പ്രീത അശോക്, സെക്രട്ടറി ശാരിക പ്രസാദ്, വി.വിനോദ്കുമാര്‍, ശരത്, സ്വപ്‌ന ശ്രീജിത്ത്, ജി. അശോക് എന്നിവര്‍ പങ്കെടുത്തു.

Author

84 Views
Scroll to top
Close
Browse Categories