നീതി പറഞ്ഞാൽ ജാതി, ജാതിപറയുന്നവർ നീതിമാന്മാർ: വെള്ളാപ്പള്ളി നടേശന്‍

ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി കോടിക്കണക്കിന് രൂപയാണ്നീക്കി വച്ചത്. ചില പ്രത്യേക സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇതിൽ ഏറിയ പങ്കും ലഭിക്കുന്നത്. ആ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറിയിൽ നിന്നാണ്. നമുക്ക് അർഹമായ വിഹിതം കിട്ടാതെ വരുമ്പോൾ അത് ചൂണ്ടിക്കാട്ടിയാൽ താൻ ജാതി പറയുകയാണോ അതോ നീതി പറയുകയാണോ ? തന്നെ വർഗ്ഗീയവാദിയാക്കുമെങ്കിലും ‘ഈഴവത്തി പെറ്റ ഈഴവനായ’ ഞാൻ ഈഴവർക്ക് വേണ്ടി ഇനിയും സംസാരിക്കുക തന്നെ ചെയ്യും.

താൻ നീതി പറഞ്ഞാൽ അതിനെ ജാതിയായി വ്യാഖ്യാനിക്കുകയും ജാതി പറയുന്നവരെ നീതിമാന്മാരാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതിയുടെ പേരിൽ കേരളത്തിലെ ഈഴവ സമുദായത്തെ അകറ്റി നിർത്തുന്ന ദുരവസ്ഥ ഇന്നും തുടരുന്നു. അത് ചൂണ്ടിക്കാട്ടുമ്പോൾ തന്നെ ജാതി പറയുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കും. ‘ഈ കസേരയിലിരുന്ന് സാമൂഹികസത്യങ്ങൾ തുറന്നു പറയുകയെന്നത് എന്റെ കടമയും കർമ്മവുമാണ്’ അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളിക്ക് കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയും ശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നൽകിയ സ്നേഹാദരവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട്, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിൽ എസ്.എൻ.ഡി.പി യോഗത്തിനോ എസ്.എൻ ട്രസ്റ്റിനോ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. കോട്ടയം ജില്ലയിൽ ഒറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. ഇത് നൽകണമെന്ന് പറയുമ്പോൾ താൻ ജാതി പറയുന്നുവെന്ന് പറയും. ‘അത് ജാതിയാണോ അതോ നീതിയാണോ ?’ അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് ചെന്ന് താൻ ഈ സത്യം വിളിച്ചു പറഞ്ഞപ്പോൾ മുസ്ലിങ്ങളെ ആക്ഷേപിച്ചുവെന്ന് പറഞ്ഞ് തന്നെ ആക്ഷേപിച്ചു. മലപ്പുറത്ത് എത്ര ഈഴവ സമുദായാംഗങ്ങളുണ്ട് ? അവർക്കും പഠിക്കണ്ടേ ? നമുക്ക് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് പറഞ്ഞാൽ തന്നെ കത്തിക്കുമെന്നാണോ പറയേണ്ടത് ? അങ്ങനെ എന്റെ പിടലി പോകുന്നെങ്കിൽ പോട്ടെന്ന് വയ്ക്കും.’ വയസ് 88 കഴിഞ്ഞു. മലപ്പുറത്ത് എന്റെ സമുദായത്തിന്റെ സങ്കടം കേട്ട് അതിൽ ശരിയുണ്ടെങ്കിൽ പരിഹരിക്കുകയല്ലേ വേണ്ടത്. അദ്ദേഹം ചോദിച്ചു. ‘ഈ നാട്ടിലെ ഭൂമിയും വ്യവസായവും ആരുടെ കയ്യിലാണ് ? രാഷ്ട്രീയം ആരുടെ കയ്യിലാണ് ? അത് ഞാൻ പറയുമ്പോൾ അത് ജാതിയാണോ, നീതിയല്ലേ ‘?
ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി കോടിക്കണക്കിന് രൂപയാണ്നീക്കി വച്ചത്. ചില പ്രത്യേക സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇതിൽ ഏറിയ പങ്കും ലഭിക്കുന്നത്. ആ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറിയിൽ നിന്നാണ്. നമുക്ക് അർഹമായ വിഹിതം കിട്ടാതെ വരുമ്പോൾ അത് ചൂണ്ടിക്കാട്ടിയാൽ താൻ ജാതി പറയുകയാണോ അതോ നീതി പറയുകയാണോ ? തന്നെ വർഗ്ഗീയവാദിയാക്കുമെങ്കിലും ‘ഈഴവത്തി പെറ്റ ഈഴവനായ’ ഞാൻ ഈഴവർക്ക് വേണ്ടി ഇനിയും സംസാരിക്കുക തന്നെ ചെയ്യും.

ഈഴവർ വെറും വോട്ട്കുത്തികൾ
മറ്റു സമുദായങ്ങൾ ഒന്നിച്ചു നിന്ന് വോട്ട്ബാങ്കായി സമ്പത്തും അധികാരവും കോരിയെടുത്തു കൊണ്ടു പോകുമ്പോൾ ഈഴവർ നിഷ്ക്കാമരായി വെറും വോട്ട്കുത്തി യന്ത്രങ്ങളായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി ഈഴവർക്കും സാമൂഹ്യനീതിയും സാമ്പത്തിക നീതിയും വിദ്യാഭ്യാസ നീതിയും ലഭിക്കണം. നീതിയും മര്യാദയും ലഭിക്കണം. പിന്നാക്ക, അധ:സ്ഥിത വിഭാഗത്തിലുള്ളവർ അധികാരത്തിലെത്തണം. താൻ പറയുന്നതിൽ ശരിയുണ്ടെങ്കിൽ അതംഗീകരിക്കുകയാണ് വേണ്ടത്. തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. ഈ സത്യങ്ങൾ തുറന്നു പറയുമ്പോൾ മറ്റൊന്നും പറയാനില്ലാതെ താൻ വർഗ്ഗീയവാദിയെന്ന് പറയും. ഈഴവരുടെ സാമൂഹ്യനീതിക്കായി ശബ്ദിക്കുമ്പോൾ തന്നെ കല്ലെറിയാൻ ഈഴവരുടെ കൂട്ടത്തിൽ നിന്നെങ്കിലും ആരും വരരുതേ എന്നാണ് തന്റെ പ്രാർത്ഥന. സമുദായം തന്ന കസേരയിലാണ് താൻ ഇരിക്കുന്നത്. ഈ കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് പോകാൻ രാഷ്ട്രീയ മോഹമില്ല. കസേര തന്നവർക്കു വേണ്ടി പറയാനുള്ള ബാദ്ധ്യത തനിക്കുണ്ട്. ആർക്കും തന്റെ അടുത്ത് വരാം. പാവങ്ങളോട് കരുണയുള്ളവനാണ് താൻ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 21-ാം വയസ്സിൽ അല്പം രാഷ്ട്രീയം കളിച്ച് നടന്നശേഷം പൊതു പ്രവർത്തനത്തിനിറങ്ങിയതാണ്. പാവപ്പെട്ടവരുടെ ഒപ്പം നിന്ന് അവരുടെ സങ്കടങ്ങൾ കണ്ടറിഞ്ഞ് ചിക്കുപായയിലിരുന്ന് പ്രവർത്തിച്ച തനിക്ക് അവരുടെ ദു:ഖവും വേദനയും നന്നായി അറിയാം. ഭൗതികസാഹചര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പാവങ്ങളുടെ വീടുകളിൽ അവർ തരുന്ന കടുംചായയും റസ്ക്കും കഴിച്ച് അവരോടൊപ്പം നിന്ന് പൊതുപ്രവർത്തനം നടത്തിയ ആളാണ്. പാവങ്ങൾക്കൊപ്പം നിന്നതിന്റെ ഫലമാണ് താൻ ഇന്നും പ്രവർത്തനരംഗത്ത് നിൽക്കുന്നത്. റോഡും ചാലും ഇല്ലാതിരുന്ന കാലത്ത് 5,000 വീടുകളിൽ പോയി പാവങ്ങൾക്കൊപ്പം നിന്ന ആളാണ്. പാവങ്ങളുടെ വിവാഹം നടത്തിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രം ഭാരവാഹിയായിട്ട് 60 വർഷം കഴിഞ്ഞു. ഇപ്പോഴും നിൽക്കുന്നു. സത്യവും നീതിയും അനുസരിച്ചാണ് താൻ കാര്യങ്ങൾ ചെയ്യുന്നത്.

മാനേജർ ശത്രുവല്ല
താൻ എസ്.എൻ കോളേജുകളുടെ മാനേജരായി വരുന്ന കാലത്ത് അദ്ധ്യാപകർ മാനേജരുടെ ശത്രുവെന്നായിരുന്നു ജീവനക്കാരുടെ ചിന്ത. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയതായി അദ്ദേഹം പറഞ്ഞു. മാനേജർ തങ്ങളുടെ ശത്രുവല്ല, മിത്രമാണെന്ന നിലയിലേക്ക് മാറ്റം വരുത്തിയത് കാലമാണ്. വരാനും ഒത്തുകൂടാനും പ്രവർത്തകരുടെ പ്രതീക്ഷയിൽ കവിഞ്ഞ് നിങ്ങൾ മാനേജ്മെന്റിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുകയാണ്. താൻ ഭരണസാരഥ്യം ഏറ്റസമയത്ത് ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ പ്രാർത്ഥനാഗീതം എസ്.എൻ കോളേജുകളിൽ പ്രാർത്ഥനയായി ചൊല്ലണമെന്ന് പറഞ്ഞപ്പോൾ തനിക്കെതിരെ അന്ന് ചീത്തവിളിച്ചവരാണ് ഒരു വിഭാഗം അദ്ധ്യാപകർ. എസ്.എൻ കോളേജുകളിൽ എല്ലാ വിഭാഗത്തിലെയും കുട്ടികൾ പഠിക്കുന്നുവെന്ന് പറഞ്ഞ് ഒരു വിഭാഗം അദ്ധ്യാപകർ പ്രക്ഷോഭം നടത്തി. എത്ര സങ്കുചിതമായാണ് ഒരു വിഭാഗം അദ്ധ്യാപകർ അന്ന് നടത്തിയത്. ദൈവദശകം പ്രാർത്ഥനാഗീതം ഇന്ന് സർക്കാർ പോലും അംഗീകരിച്ചു. എന്നാൽ ഇന്ന് ആ സ്ഥിതി മാറി, മാനേജ്മെന്റ് ശത്രുവെന്ന ചിന്തയിൽ നിന്ന് മിത്രമെന്ന ചിന്തയിലേക്ക് മാറിയതിന്റെ ഉദാഹരണമാണ് കണ്ണൂരിൽ നിന്ന് ചെമ്പഴന്തി വരെയുള്ള എസ്.എൻ കോളേജുകളിലെ 3000 ഓളം അദ്ധ്യാപകരും അനദ്ധ്യാപകരും കൊല്ലത്ത് നടന്ന സ്നേഹസംഗമത്തിൽ പങ്കെടുക്കാനെത്തിയത്. സി.കേശവൻ സ്മാരക ടൗൺഹാൾ തിങ്ങി നിറഞ്ഞ് പുറത്തേക്കും അത് നീണ്ടത് ജീവനക്കാരുടെ മാനേജ്മെന്റിനോടുള്ള സ്നേഹവും ആദരവും സ്ഥാപനങ്ങളോടുള്ള കൂറും പ്രകടിപ്പിക്കുന്നതാണ്. ഒന്നായാലേ നന്നായി പോകൂ എന്ന ചിന്താഗതി ജീവനക്കാർ ഒത്തൊരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും 18 കോളേജുകളിൽ 17 ലും ‘നാക് അക്രഡിറ്റേഷൻ’ ലഭിക്കാൻ കാരണമായത്. മൂന്ന് കോളേജുകൾക്ക് എ പ്ളസും 9 എണ്ണത്തിന് എ ഗ്രേഡും മൂന്നെണ്ണത്തിന് ബി പ്ളസും ഒരു കോളേജിന് ബി ഗ്രേഡും ലഭിക്കാൻ കാരണമായത്. അദ്ധ്യാപകരും അനദ്ധ്യാപകരും അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചതിന്റെ തെളിവാണിത്. അതിന്റെ പിന്നിലെ ശക്തി കോളേജുകളിലെ അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. കൊല്ലം എസ്.എൻ കോളേജിനെ സ്വയംഭരണ സ്ഥാപനമാക്കി മാറ്റുകയാണ് നമ്മുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് കോളേജുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ആവശ്യമായതെല്ലാം ചെയ്യും. കൊല്ലത്ത് നടന്ന സ്നേഹസംഗമത്തെ ചരിത്രസംഗമം എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശൻ, മാനേജ്മെന്റും അദ്ധ്യാപകരും ജീവനക്കാരും ഒന്നിച്ചു ചേർന്ന സംഭവം ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്തതാണെന്ന് പറഞ്ഞു. ചരിത്രനിയോഗം പോലൊരു ത്രിവേണീ സംഗമമാണ് കൊല്ലത്ത് നടന്നത്. എസ്.എൻ.ഡി.പി യോഗം നേതാക്കൾ, എസ്.എൻ ട്രസ്റ്റ് നേതാക്കൾ, കോളേജുകളിലെ ജീവനക്കാർ ഇവരെല്ലാം ആദ്യമായി ഒത്തുകൂടുന്ന ത്രിവേണീ സംഗമമാണ്. മഹാനായ സി.കേശവന്റെ സ്മാരകമായ ഈ ഹാളിൽ ഒത്തുകൂടാൻ കഴിഞ്ഞതും ചരിത്രനിയോഗം പോലെയാണ്. താൻ വരുന്നതിനു മുമ്പ് സ്ഥാപനങ്ങൾ നശിച്ചു കിടക്കുകയായിരുന്നു. കോളേജുകൾ റിസീവർ ഭരണത്തിലാക്കിയത് ചില വിരമിച്ച അദ്ധ്യാപകരാണ്. അവരല്ലേ സ്ഥാപനങ്ങളെ നശിപ്പിച്ചത്. ഇന്ന് ആ സ്ഥിതി മാറിയതായും അദ്ദേഹം പറഞ്ഞു.

Author

94 Views
Scroll to top
Close
Browse Categories