എന്തിത്ര ജാതിവൈരങ്ങള്‍ ?

എറണാകുളംജില്ലയുടെ തെക്കതിരിനടുത്തായിസ്ഥിതിചെയ്യുന്ന സെമിഅര്‍ബന്‍ പ്രദേശമാണ് മരട് മുനിസിപ്പാലിറ്റി. മരട് ജംഗ്ഷനില്‍ മധുര ഹൈവേയ്ക്കരികിലായിസ്ഥിതിചെയ്യുന്ന ഗുരുപ്രതിമ അതുവഴിപോവുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല. ചൈതന്യവത്തായ ആ പ്രതിമയ്ക്കുചുറ്റുമുള്ള 13.75 സെന്റ് ഭൂമിഎസ്.എന്‍.ഡി.പിയോഗത്തിന്റേതാണ്. ആ ഭൂമിയെ ചൂഴ്ന്ന്കഴിഞ്ഞ എട്ടു പതിറ്റാണ്ടായി നടന്നു വരുന്ന സവര്‍ണ്ണ കൈയേറ്റങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു.

സമാധി ദിനാചരണം പൊലിസ് കാവലിൽ

തൊള്ളായിരത്തിഅറുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ രണ്ടായിരാമാണ്ടു വരെ നീണ്ട മൂന്നരപതിറ്റാണ്ടുകാലം, കേരളത്തിലെജാതിവിവേചനങ്ങള്‍ക്കെതിരെ പുരോഗമനപ്രസ്ഥാനങ്ങള്‍ ഒരു നൂറ്റാണ്ടോളം നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൊയ്ത്തുകാലമായിരുന്നു. ജാതിപറയുന്നത് മ്ളേ ച്ഛതയായും, ജാതിഭേദംവിട്ട സാമൂഹ്യബന്ധങ്ങള്‍ ശ്രേഷ്ഠതയായുംകരുതിയ ഒരു കാലം. എന്നാല്‍വിത്തുസൂക്ഷിക്കാതെഅക്കാലംപെട്ടെന്നങ്ങു മറഞ്ഞുപോയി. ജാതി പുതിയരൂപത്തിലും ഭാവത്തിലുംകടന്നുവന്നു.
സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ പൊതുശത്രുവായ ബ്രിട്ടനെതിരെയുള്ള പോരാട്ടവീര്യത്തിനായിജാതിഭേദംമറികടക്കുക അനിവാര്യമായിരുന്നു. അതിനു വേണ്ടിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ തന്നെ രൂപീകരിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗത്തെ പോലെയുള്ളസാമൂഹ്യസംഘടനകളാവട്ടെ, രാഷ്ട്രീയപാര്‍ട്ടികള്‍ രൂപം പ്രാപിക്കുന്നതിനു മുന്നേ തന്നെ ജാതി നിര്‍മ്മാര്‍ജ്ജനവുംസാമൂഹ്യ സമത്വവുംലക്ഷ്യമാക്കി സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവിജയം നേടുകയുമുണ്ടായി. ഇതിന്റെയെല്ലാംഗുണഫലങ്ങളാണ് പില്‍ക്കാലകേരളംകുറച്ചു നാളെങ്കിലും അനുഭവിച്ചത്.
ജാതീയമായ അസമത്വവുംവിവേചനങ്ങളുംഏറ്റവുമേറെ കണ്ടുവന്നത് അന്നുംഇന്നുംഹിന്ദുമതത്തിനുള്ളിലാണെന്ന വസ്തുതപ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെആദ്യ ദശകങ്ങളിലും നടന്ന മതപരിവര്‍ത്തനങ്ങള്‍-പ്രത്യേകിച്ച്കീഴാളസമുദായങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്കുണ്ടായത്-ഇതിന്റെ പരിണതഫലമായിരുന്നു.
അക്കാലത്തെ പ്രബല ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാകട്ടെ മുഖ്യശത്രുവായി കണ്ടത് ബ്രിട്ടീഷുകാരെയായിരുന്നു. ദേശീയോദ്ഗ്രഥനത്തിന് വിലങ്ങുതടിയായി നിന്ന ജാതിവിവേചനങ്ങളെ ശരിയാംവണ്ണം അഭിമുഖീകരിക്കാന്‍ അവര്‍ കാണിച്ച വിമുഖതയുടെ തിക്തഫലങ്ങളാണ്ഇപ്പോഴും നമ്മള്‍ അനുഭവിച്ചു വരുന്നത്. കേരളത്തിന്റെകാര്യത്തില്‍ ആ വിടവ് നികത്തുവാന്‍ എസ്.എന്‍.ഡി.പിയോഗത്തേയും സാധുജനപരിപാലനസംഘത്തിനേയും പോലുള്ളസാമൂഹ്യസംഘടനകള്‍ക്ക് വലിയൊരളവോളം സാധിച്ചു. സ്വാതന്ത്ര്യാനന്തരംഎന്നാല്‍ജാതി സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളെ വളരെയേറെസ്വാധീനിച്ചു. മാന്‍പേട പെണ്‍കിടാവില്‍ നിന്നോ പെണ്‍കിടാവ് മാന്‍പേടയില്‍ നിന്നോ എന്ന സംശയം മാത്രമേ ബാക്കിയുള്ളു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നാം കടന്നിരിക്കുമ്പോള്‍ ഹിന്ദുത്വ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഹിന്ദുസ്വത്വരൂപം അതിന്റെസമര്‍ത്ഥമായരൂപപരിണാമത്തിലൂടെ ഹിന്ദു എക്യത്തിനുവേണ്ടി നിലകൊള്ളുന്ന കാഴ്ചയാണ് നമുക്കുമുന്നിലുള്ളത്. പുരഞ്ചയമായിത്തുടങ്ങിസൗഭദ്രമാണെന്ന്‌തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരംഅടവുകള്‍തന്നെയാണ് പയറ്റുന്നത്. അപരസ്വത്വം അപകടം എന്ന വിഷംവമിക്കുന്ന വിചാരധാര മറ്റൊരുരൂപത്തില്‍,ഭാവത്തില്‍..ഇവിടെ അപരസ്വത്വം മുസ്‌ളീമിലുംക്രിസ്ത്യാനിയിലുംആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍കേരളത്തിലെ സവര്‍ണത കവരുന്നത് ഇവിടത്തെ പിന്നോക്ക-ദളിത്‌സമുദായങ്ങളുടെസ്വത്തും പദവിയുംഅന്തസ്സുംതന്നെയാണ്. മുസ്‌ളീമിനോടും ക്രിസ്ത്യാനിയോടും ഇവരുടെകുരുട്ടുവിദ്യ വലിയതോതില്‍ഏശില്ല എന്നതാണ് സത്യം. മേല്‍പറഞ്ഞ വസ്തുതകളുടെ നേര്‍ചിത്രമാണ് മരട് എന്ന സ്ഥലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എറണാകുളംജില്ലയുടെ തെക്കതിരിനടുത്തായിസ്ഥിതിചെയ്യുന്ന സെമിഅര്‍ബന്‍ പ്രദേശമാണ് മരട് മുനിസിപ്പാലിറ്റി. മരട് ജംഗ്ഷനില്‍ മധുര ഹൈവേയ്ക്കരികിലായിസ്ഥിതിചെയ്യുന്ന ഗുരുപ്രതിമ അതുവഴിപോവുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല. ചൈതന്യവത്തായ ആ പ്രതിമയ്ക്കുചുറ്റുമുള്ള 13.75 സെന്റ് ഭൂമിഎസ്.എന്‍.ഡി.പിയോഗത്തിന്റേതാണ്. ആ ഭൂമിയെചൂഴ്ന്ന്കഴിഞ്ഞ എട്ടു പതിറ്റാണ്ടായി നടന്നു വരുന്ന സവര്‍ണ്ണ കൈയേറ്റങ്ങളാണ്‌ മേല്‍സൂചിപ്പിച്ച നേര്‍ചിത്രം !

മരടിലെ ഗുരുമന്ദിരം

1946 ല്‍ കൊച്ചുണ്ണി മേനോന്‍ എന്നയാളില്‍ നിന്നുംമരട്‌തെക്ക്എസ്.എന്‍.ഡി.പിശാഖായോഗംതീറായിവാങ്ങിയിട്ടുള്ളതാണ് ഈ ഭൂമി. (docno: 1951/1121ME). മരടിലെസവര്‍ണ്ണ ദേവാലയമായ മരട്ടില്‍കൊട്ടാരം ഭഗവതി ക്ഷേത്രത്തിനരികിലാണ് ഈ ഭൂമി. ദാരിദ്ര്യംവാരിപ്പുണര്‍ന്നിരുന്ന ഒരു സമുദായം പിടിയരി പിരിച്ചുംതേങ്ങാച്ചിട്ടിവെച്ചുമാണ്അന്ന്ഇതിനുള്ള പണംസ്വരൂപിച്ചത്. വാങ്ങുന്ന സമയത്ത് 39 സെന്റ്‌വിസ്തീര്‍ണ്ണമുണ്ടായിരുന്നു. ഈ സ്ഥലത്ത് ഒരു ക്ഷേത്രം പണിയുവാന്‍ ഈഴവസമുദായം നടത്തിയആദ്യകാല ശ്രമങ്ങളെ അധികാരത്തിന്റെഉരുക്കുമുഷ്ടിയുപയോഗിച്ച്തകര്‍ക്കുകയായിരുന്നു, മരടിലെസവര്‍ണ്ണ ഹിന്ദുമേലാളൻമാർ.
സ്വാതന്ത്ര്യാനന്തരംരാജ്യത്ത്‌രൂപം പ്രാപിച്ച പുരോഗമനപ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ജൻമിമാരുടെ മുഷ്‌കിന് തിരിച്ചടി കൊടുത്തുതുടങ്ങിയതോടെ നേരിട്ടുള്ള ആക്രമണംവിട്ട് മറ്റ് വഴികള്‍ അന്വേഷിച്ചുതുടങ്ങി. ഭൂമിയുടെമേല്‍ നിയമം ശരിവെക്കുന്ന രേഖകളുടെഅടിസ്ഥാനത്തില്‍യാതൊരുവിധത്തിലുള്ള അവകാശവുംതങ്ങള്‍ക്ക്‌ലഭിക്കില്ലഎന്നുറപ്പായതോടെ ആചാരങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് നിയമപോരാട്ടത്തിലേക്ക്ഈഴവസമുദായത്തെ വലിച്ചിഴക്കുക എന്ന തന്ത്രം പ്രയോഗിക്കുകയായിരുന്നു, കൊട്ടാരംദേവസ്വം. കോടതിവ്യവഹാരങ്ങളിലൂടെ സാമ്പത്തികഞെരുക്കത്തില്‍പ്പെടുത്തി സൂത്രത്തില്‍ ഭൂമിതട്ടിയെടുക്കുന്ന പരമ്പരാഗത രീതിയുടെ തനിയാവര്‍ത്തനം. ഈഴവസമുദായംഎന്നാല്‍മുണ്ട്മുറുക്കിയുടുത്തുകൊണ്ട് നിയമയുദ്ധത്തെ നേരിടുവാനാണ്തുനിഞ്ഞത്.
1961 ല്‍ എസ്.എന്‍.ഡി.പി ശാഖായോഗം തങ്ങളുടെ 39 സെന്റ് ഭൂമിയില്‍ ശ്രീനാരായണഗുരുവിന്റെ ഒരു പ്രതിമസ്ഥാപിക്കാന്‍ ആരംഭിച്ചപ്പോള്‍ ക്ഷേത്രപരിസരത്തുള്ള ഭൂമികളില്‍ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ വേലയുംതാലപ്പൊലിയും നടത്താറുണ്ടെന്ന അവകാശവാദം ഉന്നയിച്ച് ഗുരുപ്രതിമസ്ഥാപിക്കുന്നതില്‍ നിന്നും എസ്.എന്‍.ഡി.പി യോഗത്തെ തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന്‌കൊട്ടാരം ഭഗവതിദേവസ്വം എന്നവകാശപ്പെടുന്ന അന്നത്തെ മൂന്നുകരയോഗക്കാര്‍ ബഹുമാനപ്പെട്ട എറണാകുളം മുനിസിഫ്‌കോടതിയില്‍OS 327/1961 നമ്പറായി ഒരു സ്യൂട്ട് ഫയല്‍ചെയ്തു. അതായിരുന്നുതുടക്കം. ബഹുമാനപ്പെട്ട കോടതി, ഉത്സവനാളുകളില്‍ വേലയുംതാലപ്പൊലിയും ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമികളില്‍ നടത്തിയിരുന്നു എന്ന കരയോഗക്കാരുടെ വാദംഅംഗീകരിച്ചുവെങ്കിലും ശാഖായോഗത്തിന് അവരുടെ ഭൂമിയില്‍ഗുരുദേവപ്രതിമസ്ഥാപിക്കുന്നതിന് അനുവാദംകൊടുത്തു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കസ്റ്റമറിഅവകാശത്തിനു വേണ്ടി മാത്രമായിരുന്നുദേവസ്വംകേസ് ഫയല്‍ചെയ്തത്എന്നാണ്. ഈ ഭൂമിയില്‍ദേവസ്വത്തിന് ഏതെങ്കിലുംതരത്തിലുള്ള ഉടമസ്ഥാവകാശമോകൈവശാവകാശമോ ഉണ്ടായിരുന്നുവെങ്കില്‍ കസ്റ്റമറി അവകാശം ആവശ്യപ്പെട്ടുകൊണ്ട് ഒരു കേസ്‌കൊടുക്കേണ്ട ആവശ്യമില്ലല്ലോ.കസ്റ്റമറി അവകാശത്തിലെ അനീതിചൂണ്ടിക്കാട്ടിമേല്‍പടി വിധിക്കെതിരെജില്ലാകോടതിയില്‍ ശാഖായോഗംഅപ്പീല്‍കൊടുത്തുവെങ്കിലും മുന്‍സിഫ് കോടതിയുടെവിധി ശരിവെക്കുകയാണ് ബഹുമാനപ്പെട്ട ജില്ലാകോടതി ചെയ്തത്. ഈ വിധിക്കെതിരെ രണ്ടു കൂട്ടരും ബഹുമാനപ്പെട്ട കേരളഹൈക്കോടതിയില്‍കൊടുത്ത സെക്കന്റ്അപ്പീലിലെവിധിയും (1974) കീഴ്‌ക്കോടതിവിധികളെശരിവെക്കുന്നതായിരുന്നു. ബഹുമാനപ്പെട്ട കേരളഹൈക്കോടതിനിര്‍ദ്ദേശിച്ചതുപ്രകാരം ശാഖായോഗം 1987 ല്‍ അവിടെ ഒരു ഗുരുപ്രതിമസ്ഥാപിച്ചു.
ഈ കേസിന്റെആദ്യഘട്ടത്തില്‍ നടന്ന ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാതെമുന്നോട്ടു പോവാന്‍ കഴിയില്ല. കീഴ്‌കോടതികളില്‍ഇരുകൂട്ടരുടേയുംകേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ 1964-65 വര്‍ഷങ്ങളിലായിദേവസ്വത്തിന്റെദുഷ്‌പ്രേരണയ്ക്കുവഴങ്ങി 25.25 സെന്റ്സ്ഥലംകേരളസര്‍ക്കാര്‍ രണ്ടു തവണയായിഅക്വയര്‍ചെയ്‌തെടുത്തു. ഇതോടെ ശാഖായോഗത്തിന്റെ ഭൂമി 13.75 സെന്റ്ആയിചുരുങ്ങി. ദേവസ്വം നടത്തിയ ദുഷ്‌പ്രേരണയെന്ന്‌വെറുതെആരോപിച്ചതല്ല. 1961 ല്‍ മുനിസിഫ്‌കോടതിയില്‍ അവര്‍കൊടുത്ത ഹര്‍ജി പരിശോധിച്ചാല്‍ഇത്‌വെളിപ്പെടും. കസ്റ്റമറി അവകാശംആവശ്യപ്പെട്ട് 1961 ല്‍ മുനിസിഫ്‌കോടതിയില്‍കൊടുത്ത റിട്ട്ഹര്‍ജിയില്‍അവര്‍ നല്‍കിയവസ്തുതകളുടെ ഒരു ഭാഗത്തിന്റെ സംഗ്രഹം ഇപ്രകാരമാണ്: ഞങ്ങള്‍ കേരളസര്‍ക്കാരിനോട് എസ്.എന്‍.ഡി.പി യോഗത്തിന്റെ 39 സെന്റ് ഭൂമിമുഴുവനും സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ബലമായി പിടിച്ചെടുത്ത്‌ദേവസ്വത്തിനു നല്‍കണംഎന്നാവശ്യപ്പെട്ട് 02.07.1960 ല്‍ ഒരു അപേക്ഷ നല്‍കിയിട്ടുണ്ട്. തങ്ങളുടെ വേല, താലപ്പൊലിഎന്നീആചാരങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍കൈവശമുള്ള ഭൂമി പോരാത്തതിനാലാണ് ഈ ഒരപേക്ഷ സമര്‍പ്പിക്കുന്നത്. അതിനു വേണ്ടി വരുന്ന ചെലവ് കാശ് ഞങ്ങള്‍ വഹിച്ചോളാം.
പട്ടംതാണുപിള്ളമുഖ്യമന്ത്രിയായിരുന്ന ആ സര്‍ക്കാര്‍ഉടനടി, അതായത്‌കേവലം 52 ദിവസങ്ങള്‍ക്കകംഇക്കാര്യത്തില്‍സത്വരനടപടിയെടുക്കാന്‍ ജില്ലാകളക്ടറിനെ ചുമതലപ്പെടുത്തുന്നു. എന്തൊരുവേഗത..ദേവസ്വംകോടതിക്കുകൊടുക്കുന്ന സൂചന ഇതാണ്: ഞങ്ങള്‍ കൃത്യമായിബോള്‍എറിഞ്ഞിട്ടുണ്ട്. അടിച്ച്ബൗണ്ടറിലൈനിനപ്പുറമെത്തിക്കേണ്ടത് നിങ്ങളാണ്. കളി അവരുദ്ദേശിച്ച രീതിയില്‍കൃത്യമായി നീങ്ങി. അങ്ങിനെ അംഗഭംഗംവന്ന് ത്രികോണാകൃതിയില്‍വിനിമയമൂല്യംഇടിഞ്ഞ 13.75സെന്റ് ഭൂമിയില്‍മാത്രമായി എസ്.എന്‍.ഡി.പിയോഗത്തിന്റെ അവകാശംചുരുങ്ങി.
നിവൃത്തികേടുകൊണ്ട് ഇതിനെല്ലാംവഴങ്ങിയ ശാഖായോഗം ഈ ഭൂമിയില്‍ അവരുടെസംഘടനാപരമായകാര്യങ്ങളും (ജയന്തിആഘോഷം, മഹാസമാധി ആചരണം, ചതയപ്രാര്‍ത്ഥന) മറ്റ് പരിപാടികളും നടത്തിപ്പോന്നു. ഈ ഭൂമിഅവര്‍വാഹനപാര്‍ക്കിങ്ങിനും മറ്റുംവാടകയ്ക്ക്‌കൊടുത്ത്‌ചെറിയ വരുമാനം നേടിപ്പോന്നു. 365 ദിവസങ്ങളില്‍കേവലം രണ്ട് ദിവസം മാത്രം പ്രാബല്യമുള്ള ദേവസ്വത്തിന്റെ കസ്റ്റമറി അവകാശംഎന്നകൂര്‍ത്തവാള്‍ തലയ്ക്കുമുകളില്‍തൂങ്ങിക്കിടക്കുന്നതിനാല്‍ ശാഖായോഗത്തിന് സ്ഥിരസ്വഭാവമുള്ള എന്തെങ്കിലും നിര്‍മ്മിതി അവിടെ നടത്തുവാന്‍ സാധിക്കാത്ത അവസ്ഥാവിശേഷവുമുണ്ടായി.
ചീങ്കണ്ണി കടിച്ച തെരണ്ടിയെപ്പോലെഅംഗഭംഗംവന്ന് ഒരു മട്ടത്രികോണാകൃതിയിലായ ശേഷഭൂമിയില്‍ 2014 ല്‍ പോക്കുവരവു നടത്തിയശേഷംഅതിര്‍ത്തികെട്ടിത്തിരിക്കാന്‍ ശ്രമിച്ചപ്പോഴേക്ക്‌വീണ്ടുംസവര്‍ണ്ണാഹങ്കാരംസടകുടഞ്ഞെഴുന്നേറ്റു. ഒരു നായര്‍ ക്ഷേത്രത്തിനു മുന്നില്‍ഈഴവഭൂമി എന്ന അസ്വാഭാവികയാഥാര്‍ത്ഥ്യംആരെയൊക്കെയോവേദനിപ്പിച്ചു. പഴയ അടവുകള്‍ വീണ്ടും അരങ്ങിലേക്ക്. ബഹുമാനപ്പെട്ട എറണാകുളംസബ്‌കോടതിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് ഒരു കേസ്, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ പോക്കുവരവ്‌റദ്ദു ചെയ്യാന്‍ മറ്റൊരുകേസ്. വ്യാഴവട്ടം നീണ്ട വ്യവഹാര സമരം. ലക്ഷങ്ങളുടെചെലവ്. കേസുകളിലെല്ലാം ശാഖായോഗംജയിച്ചുവെങ്കിലുംകാതലായചോദ്യം അവശേഷിക്കുന്നു: നവോത്ഥാനാനന്തര കേരളത്തില്‍എന്തിത്ര ജാതിവൈരങ്ങള്‍ ?
ക്രിസ്ത്യന്‍ മതത്തിലേക്ക്ഏറ്റവുമേറെ പരിവര്‍ത്തിതരായ ജനവിഭാഗംഈഴവരായിരുന്നുവെന്ന വസ്തുത നിലനില്‍ക്കേ, ശ്രദ്ധിക്കേണ്ട ഒരു കാര്യം, പരിവര്‍ത്തിത പുലയര്‍ക്കോ പറയര്‍ക്കോ ആ മതത്തില്‍ അനുഭവിക്കേണ്ടി വന്ന വിവേചനം ഈഴവര്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല എന്നതാണ്. രണ്ടോമൂന്നോ തലമുറകള്‍ ജീവിച്ചുതീര്‍ന്നപ്പോള്‍ ക്രിസ്ത്യന്‍ സ്വത്വത്തിലേക്ക്അവര്‍സ്വാഭാവികമായുംഇഴുകിചേര്‍ന്നുകഴിഞ്ഞിരുന്നു. മറ്റുമതങ്ങളിലേക്ക് നാമമാത്രമായിമാത്രമേഈഴവസമുദായത്തില്‍ നിന്നുംഒഴിഞ്ഞുപോക്കുണ്ടായിട്ടുള്ളു. ബ്രിട്ടീഷ്‌സര്‍ക്കാര്‍രേഖകള്‍ പ്രകാരംആദ്യമായും, ജനാധിപത്യാധികാരംവോട്ടിലേക്ക് പരിഭാഷപ്പെട്ടപ്പോള്‍ രണ്ടാമതായുംവിശാലഹിന്ദുസമാജത്തിലേക്ക്കുടിയിരുത്തപ്പെട്ട അവശേഷിച്ച ഈഴവരാവട്ടെ, ഹിന്ദുമതത്തിന്റെ പുറംതിണ്ണയില്‍ പാ വിരിച്ചുകിടക്കേണ്ട ഗതികേടിലുമായി.
പരിവര്‍ത്തിതരായഈഴവര്‍ അനുഭവിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ചൂണ്ടിക്കാട്ടി പൊന്നുതമ്പുരാന്റെ ഹിന്ദുരാജ്യത്തില്‍ ഏഴകളായഈഴവരുടെകഷ്ടനഷ്ടങ്ങളുടെ കണക്കുപറച്ചിലുകള്‍ പ്രജാസഭ രേഖകളില്‍തെളിയുന്നുണ്ട്. പരിദേവനങ്ങള്‍ നിര്‍ത്തി അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍ വ്യാപകമായതോടെസവര്‍ണ്ണസമൂഹംഅട്ടിപ്പേറായിവെച്ച പ്രത്യേകാവകാശങ്ങള്‍ ഒന്നൊന്നായിവര്‍ണ്ണബാഹ്യരെത്തേടിയെത്തിത്തുടങ്ങി. ഏറ്റവുമൊടുവില്‍ഇന്ത്യന്‍ ഭരണഘടനയുടെ പ്രഖ്യാപനത്തോടെ നിയമത്തിന്റെ പിന്‍ബലത്തില്‍തന്നെ അവര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങിത്തുടങ്ങി. അപ്പോഴേക്ക്‌ സവര്‍ണ്ണതഅതിന്റെകുശാഗ്രബുദ്ധിയില്‍ രാകിയെടുത്ത അസ്ത്രങ്ങള്‍ ഭരണഘടനയുടെ പഴുതു നോക്കിപ്രയോഗിച്ചും തുടങ്ങി. അവരുടെആവനാഴിയിലെഏറെമൂര്‍ച്ചയുള്ളശസ്ത്രമാണ്ആചാരങ്ങളുംകീഴ്‌വഴക്കങ്ങളും.
ഈ ആചാരങ്ങളുടേയുംകീഴ് വഴക്കങ്ങളുടേയും പാറക്കെട്ടില്‍തട്ടിഹിന്ദുകോഡ് ബില്‍മൂക്കുംകുത്തിവീണപ്പോഴാണല്ലോഅതില്‍പ്രതിഷേധിച്ച്‌ ഡോ. അംബേദ്ക്കര്‍മന്ത്രിസ്ഥാനം രാജിവെക്കുന്നത്. പറഞ്ഞുവന്നത്, സ്വാതന്ത്ര്യത്തോടൊപ്പംഒസ്യത്തായികിട്ടിയതാണ് നമുക്കീസവര്‍ണ്ണ മനോഭാവം. മരടിലെസവര്‍ണ്ണപ്പെരുച്ചാഴികള്‍ കുത്തിയിളക്കാന്‍ ശ്രമിക്കുന്നത്ഈഴവസമുദായത്തിന്റെസ്വാഭാവികാവകാശങ്ങളെ മാത്രമല്ല, നാട്ടിലെസമാധാനാന്തരീക്ഷത്തെകൂടിയാണ്. ജാതി ഒരു വൈറസ്സാണ്. സാമൂഹ്യപഠനരീതിയുടെസൂക്ഷ്മദര്‍ശിനിയില്‍അത്അഗോചരമായി ഭവിക്കുമ്പോഴും പൊതുസമൂഹത്തിന്റെ തലച്ചാറില്‍കടന്ന്‌സര്‍വ്വാംഗങ്ങളേയും നിയന്ത്രിക്കുകയും നശിപ്പിക്കുകയുംചെയ്യുമത്. ശരീരംപ്രതിരൂപപരിണാമം പ്രാപിക്കാനുള്ളഅസാമാന്യ വൈഭവംശത്രുവിനേയുംമിത്രത്തിനേയുംതിരിച്ചറിയാതെ യുദ്ധം ചെയ്യേണ്ടി വരുന്ന കാമോ ഫ്‌ളാഷ് പ്രതിസന്ധിയിലേക്കും നയിച്ചേക്കാം.
9447103268

Author

71 Views
Scroll to top
Close
Browse Categories