ഗുരുവിന്റെ ഏകലോക ദർശനം എന്നും പ്രസക്തം

നെയ്യാറ്റിൻകര യൂണിയൻ സംഘടിപ്പിച്ച മഹാ സമാധി സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര : മനുഷ്യകുലത്തെയാകെ ഒന്നായി കണ്ട ഗുരുവിന്റെ ഏകലോക ദർശനം എക്കാലത്തെയും മഹത്തായ ദർശനമാണെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര യൂണിയൻ സംഘടിപ്പിച്ച മഹാ സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിയൻ പ്രസിഡൻറ് കെ. വി. സൂരജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആൻസലൻ എംഎൽഎ, വിൻസന്റ് എംഎൽഎ,യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, മുൻസിപ്പൽ ചെയർമാൻ പി. കെ. രാജ്മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ, മഞ്ചന്തല സുരേഷ്, യോഗം ഡയറക്ടർ സി. കെ. സുരേഷ് കുമാർ ,യൂണിയൻ കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ എസ്.എൽ, ബിനു മരായമുട്ടം ,സജിത്ത് തൊഴുക്കൽ, പ്രവീൺ, വനിതാ സംഘം ഭാരവാഹികളായ റീന ബൈജു, ഉഷ ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.

Author

141 Views
Scroll to top
Close
Browse Categories