കർഷകരുടെ ചതിയൻ ചന്തു
കേരളത്തിലെ നെല്ല് സംഭരണം അവതാളത്തിലാക്കുകയും കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്വം സിവിൽ സപ്ലൈസ് കോർപ്പറേഷനാണെന്നാണ് നെല്ല് കർഷകരും സംഘടനകളും പറയുന്നത്. വകുപ്പ് മന്ത്രിയാകട്ടെ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിസംഗത പാലിക്കുകയുമാണ്. സപ്ലൈകോയിലെ ഉദ്യോഗസ്ഥർ മില്ലുടമകളുടെ വക്താക്കളായി മാറി .അവരുടെ താത്പര്യസംരക്ഷകരായി മാറി കർഷകരെ പിഴിയുന്ന രീതി തുടർന്നിട്ടും വകുപ്പ് മന്ത്രി ഇടപെട്ട് ഇതിനൊരു മാറ്റവും വരുത്താൻ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ റേഷൻ വിതരണം തന്നെ കുത്തഴിഞ്ഞ നിലയിലായിട്ട് മാസങ്ങളായി.

(ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി)
ഇ.ചന്ദ്രശേഖരൻ നായർ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾ വിജയകരമായി നടപ്പാക്കിയത്. പിന്നാലെ വന്ന മന്ത്രിമാർ വളരെ കാര്യക്ഷമമായി കൊണ്ടുപോയ വകുപ്പാണിപ്പോൾ ഈ അവസ്ഥയിലേക്കെത്തിയത്. നെല്ല് സംഭരണത്തിലെ പരാജയം, റേഷൻ വിതരണത്തിലെ പാളിച്ച, നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയിലൂടെ ഉപഭോക്താക്കൾക്ക് താങ്ങായി മാറേണ്ട മാവേലി സ്റ്റോറുകളുടെയും സപ്ലൈകോ സൂപ്പർമാർക്കറ്റുകളുടെയും ശോചനീയാവസ്ഥ, മണ്ണെണ്ണ വിതരണത്തിലെ അനിശ്ചിതത്വം, സിവിൽ സപ്ലൈസ് വകുപ്പിലെ അഴിമതി തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താറുമാറായിട്ടുംമന്ത്രി ജി.ആർ അനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദമോ ചെറുവിരൽ പോലും അനക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകൾ കഴിഞ്ഞാൽ ജനങ്ങളുമായി അഭേദ്യ ബന്ധമുള്ള ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് പിടിപ്പുകേടിന്റെ കൂത്തരങ്ങായി മാറി ഇടത് സർക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽപ്പിക്കുന്നുവെന്ന പരാതി ഉയരുന്നു. ശക്തമായ പൊതുവിതരണ സംവിധാനമാണ് ഒരു സർക്കാരിന്റെ പ്രതിച്ഛായക്ക് മാറ്റ്കൂട്ടുന്നത്.

നെല്ല് സംഭരണത്തിലെ പരാജയം, റേഷൻ വിതരണത്തിലെ പാളിച്ച, നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയിലൂടെ ഉപഭോക്താക്കൾക്ക് താങ്ങായി മാറേണ്ട മാവേലി സ്റ്റോറുകളുടെയും സപ്ലൈകോ സൂപ്പർമാർക്കറ്റുകളുടെയും ശോചനീയാവസ്ഥ, മണ്ണെണ്ണ വിതരണത്തിലെ അനിശ്ചിതത്വം, സിവിൽ സപ്ലൈസ് വകുപ്പിലെ അഴിമതി തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താറുമാറായിട്ടും മന്ത്രി ജി.ആർ അനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദമോ ചെറുവിരൽ പോലും അനക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കേരളത്തിന്റെ പ്രധാന നെല്ലറകളിലൊന്നായ കുട്ടനാട്ടിലെ പാവപ്പെട്ട കർഷകർ ആളുകളോട് കടമെടുത്തും ബാങ്കിൽ നിന്ന് ലോണെടുത്തും സ്വർണം പണയം വെച്ചും കൃഷിയിറക്കി ഉല്പാദിപ്പിച്ച നെല്ല് സമയത്ത് സംഭരിക്കാനോ അതിന്റെ വില സമയത്ത് നൽകാനോ കഴിയാത്തതിനാൽ ആയിരക്കണക്കിന് കർഷകരാണ് കടക്കെണിയിൽ പെട്ട് നട്ടം തിരിയുന്നത്. പലരും ആത്മഹത്യയുടെ വക്കിലാണ്. കർഷകരുടെ ചതിയൻ ചന്തുവായി മന്ത്രി ജി.ആർ. അനിൽ മാറി എന്നതാണ് വാസ്തവം.
പ്രഗത്ഭരായ ഇ. ചന്ദ്രശേഖരൻ നായർ, സി.ദിവാകരൻ തുടങ്ങിയവർ മന്ത്രിമാരായിരുന്നപ്പോൾ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്ത് ജനങ്ങളുടെ സന്തത സഹചാരിയായി മാറിയിരുന്ന ഭക്ഷ്യ വകുപ്പ് രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. അതാണിപ്പോൾ പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറി ജനങ്ങളിൽ നിന്നകന്നതെന്ന വിമർശനമാണുയരുന്നത്. ഇത്തരമൊരവസ്ഥ മുമ്പ് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയും പണമില്ലായ്മയും കാരണങ്ങളായി പറയുന്നുണ്ടെങ്കിലും വകുപ്പിന്റെ സുഗമമായ നടത്തിപ്പിനും പ്രവർത്തനത്തിനും ആവശ്യമായ ഫണ്ട് സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാൻ പോലും ഇപ്പോഴത്തെ മന്ത്രി ജി.ആർ അനിലിന് കഴിയുന്നില്ലെന്ന വിമർശനം സി.പി.ഐ യിൽ നിന്നു തന്നെ ഉയരുന്നുണ്ട്.
കേരളത്തിലെ നെല്ല് സംഭരണം അവതാളത്തിലാക്കുകയും കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്വം സിവിൽസപ്ലൈസ് കോർപ്പറേഷനാണെന്നാണ് നെല്ല് കർഷകരും സംഘടനകളും പറയുന്നത്. വകുപ്പ് മന്ത്രിയാകട്ടെ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിസംഗത പാലിക്കുകയുമാണ്. കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള ഉത്തരവാദിത്വം സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിലുള്ള ‘സപ്ലൈകോ പാഡി’ എന്ന വിഭാഗത്തിനാണ്. 2005 ലാണ് ഈ രംഗത്ത് യാതൊരു മുൻ പരിചയവും ഇല്ലാതിരുന്ന കോർപ്പറേഷൻ ഈ ചുമതല ഏറ്റെടുത്തത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ കൃഷി വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെ ഇവിടേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചു. ആദ്യവർഷങ്ങളിൽ നെല്ല് സംഭരണം കുറ്റമറ്റ രീതിയിൽ നടന്നെങ്കിലും പിന്നീട് സർവതും താളം തെറ്റാൻ തുടങ്ങി. ഇപ്പോഴാകട്ടെ ആകെ കുത്തഴിഞ്ഞ നിലയിലുമായി. കൊയ്ത്ത് തുടങ്ങും മുമ്പേ നെല്ല് സംഭരിക്കാനുള്ള മില്ലുകളുമായി സപ്ലൈക്കോ കരാറിലേർപ്പെടേണ്ടതാണെങ്കിലും ഒരു സീസണിലും അത് കൃത്യമായി നടക്കാറില്ല. കൊയ്ത്ത് സമയത്താകും സംഭരിക്കാനുള്ള മില്ലുകാരെ അന്വേഷിക്കുന്നത്. ഇതുമൂലം ഒരിയ്ക്കലും യഥാസമയം നെല്ല് സംഭരിക്കാൻ കഴിയാറില്ല.
നെല്ല് സംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക് നൽകുമ്പോൾ കേന്ദ്രവിഹിതം സപ്ലൈക്കോയുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. ഇതിൽ സംസ്ഥാന വിഹിതവും ചേർത്ത് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്ന രീതിയാണ് നിലവിലുള്ളത്. കിലോ ഗ്രാമിന് 21.83 പൈസയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. കേരളത്തിലെ ഉല്പാദന ചിലവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് തീരെ കുറവാണെങ്കിലും കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലെ രീതിക്കനുസരിച്ചാണ്. മില്ലുകൾ ഏറ്റെടുക്കുന്ന നെല്ല് കുത്തി പൊതുവിതരണ സംമ്പ്രദായത്തിലേക്ക് എത്തിക്കാനും ഇതിന്റെ കണക്കുകൾ കേന്ദ്രത്തിന് നൽകാനും വൈകുന്നതു മൂലമാണ് കർഷകർക്ക് പണം ലഭിക്കാൻ കാലതാമസം നേരിടുന്നത്. സപ്ലൈകോയിലെ ഉദ്യോഗസ്ഥർ മില്ലുടമകളുടെ വക്താക്കളായി മാറി, അവരുടെ താത്പര്യസംരക്ഷകരായി മാറി കർഷകരെ പിഴിയുന്ന രീതി തുടർന്നിട്ടും മന്ത്രി ജി.ആർ അനിലിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകാത്തതിനാൽ ഇതിനൊരു മാറ്റവും വരുത്താനായിട്ടില്ല. തമിഴ്‌നാട്ടിലെ റേഷൻ കടകളിൽ ഒരു രൂപയ്ക്ക് ലഭിക്കുന്ന അരി അവിടത്തെ ഇടനിലക്കാർ വഴി ശേഖരിച്ച് കേരളത്തിലെത്തിച്ച് കളർ ചേർത്ത് പോളിഷ് ചെയ്ത് കേരളത്തിലെ മില്ലുകളിലെത്തിക്കും. ഈ അരി കൂടിയ വിലയ്ക്ക് കേരളത്തിലെ റേഷൻ കടകളിലൂടെ നൽകുന്ന ഒരു ലോബി തന്നെ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. സംസ്ഥാനത്തെ റേഷൻ വിതരണം തന്നെ കുത്തഴിഞ്ഞ നിലയിലായിട്ട് മാസങ്ങളായി. വാതിൽപ്പടി റേഷൻ വിതരണ സമ്പ്രദായം പാളിപ്പോയി. ഇ പോസ് മെഷീൻ അടിയ്ക്കടി പണിമുടക്കുന്നത് റേഷൻ വിതരണത്തെ സാരമായി ബാധിക്കുന്നതും പതിവാണ്. വെള്ളപ്പൊക്കം മൂലം വീടുകളിൽ നിന്ന് മാറിതാമസിക്കേണ്ടി വന്ന കുട്ടനാട് നിവാസികൾക്ക് മേയ് മാസത്തിലെ റേഷൻ നഷ്ടമായി. കുട്ടനാട് താലൂക്കിൽ 53397 റേഷൻ കാർഡുകളിലായി 2.07,188 ഗുണഭോക്താക്കളുണ്ട്.

പൂട്ടലിന്റെ വക്കിൽ
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ
സംസ്ഥാനത്ത് പൊതുവിതരണ സംബ്രദായം മെച്ചപ്പെടുത്താനും ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകാനും ലക്ഷ്യമിട്ട് തുടങ്ങിയ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പൊതുവിപണിയെക്കാൾ വിലക്കുറവിൽ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ സൂപ്പർമാർക്കറ്റുകളിലൂടെ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ചുരുക്കം ഇനങ്ങൾ മാത്രമാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. അതുതന്നെ എല്ലായിടത്തും ലഭ്യവുമല്ല. അഞ്ചു വർഷത്തേക്ക് സപ്ലൈക്കോയിൽ വിലവദ്ധനവുണ്ടാകില്ലെന്നാണ് മുമ്പ് പറഞ്ഞിരുന്നതെങ്കിലും പലപ്പോഴായി പല ഇനങ്ങൾക്കും പലതവണ വില വർദ്ധിപ്പിച്ചുവെന്ന് മാത്രമല്ല, പൊതുവിപണിയിലെ വില തന്നെ ഇവിടെയും മിക്ക സാധനങ്ങൾക്കും ഇപ്പോൾ നൽകേണ്ടതുണ്ട്. സബ്സിഡി നൽകുന്ന ഇനങ്ങളുടെ ഗുണനിലവാരം തീരെ കുറവാണെന്ന പരാതിയുമുണ്ട്. 1500 ഓളം സൂപ്പർമാർക്കറ്റുകളാണ് സപ്ലൈക്കോക്കുള്ളത്. ഇവയിൽ പലതും ഇപ്പോൾ സാധനങ്ങൾ ഇല്ലാതെ റാക്കുകൾ കാലിയായ നിലയിലാണ്. പ്രതിമാസം 15 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെയായി വില്പന ഇടിഞ്ഞു. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്ക് സാധനങ്ങൾ നൽകിയിരുന്നവർക്ക് കോടികളുടെ കുടിശ്ശിക നൽകാനുള്ളതിനാൽ പലരും സാധനങ്ങൾ നൽകാൻ മടിക്കുകയാണ്. ഇ.ചന്ദ്രശേഖരൻ നായർ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾ വിജയകരമായി നടപ്പാക്കിയത്. പിന്നാലെ വന്ന മന്ത്രിമാർ വളരെ കാര്യക്ഷമമായി കൊണ്ടുപോയ വകുപ്പാണിപ്പോൾ ഈ അവസ്ഥയിലേക്കെത്തിയത്. അധികം വൈകാതെ സപ്ലൈകോ ജീവനക്കാരുടെ ശമ്പളം പോലും ലഭിക്കാത്ത നിലയിലേക്കാണ് സ്ഥാപനത്തിന്റെ പോക്കെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. സാധാരണ ജനങ്ങൾക്ക് ആശ്വാസമേകിയിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ കാലിയായതോടെ വകുപ്പിന്റെ പൊതുവിപണിയിലെ ഇടപെടൽ തന്നെ ഫലപ്രദമല്ലാതായി മാറിയ സ്ഥിതിയിലാണ്.
അനുവദിച്ച മണ്ണെണ്ണ ഏറ്റെടുക്കുന്നില്ല
മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചുവെന്ന് കഴിഞ്ഞ രണ്ടു വർഷമായി പരാതിപ്പെടുകയായിരുന്നു ഭക്ഷ്യ വകുപ്പ്. ഒടുവിൽ കേന്ദ്രസർക്കാർ മണ്ണെണ്ണ അനുവദിച്ചപ്പോൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. വെള്ള കാർഡുടമകൾക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും റേഷൻ കടകളിലൂടെ ലഭിക്കും വിധം 5,676 കിലോലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. എന്നാൽ ഇതിനാവശ്യമായ ചിലവിനായി ഭക്ഷ്യവകുപ്പ് ധനകാര്യ വകുപ്പിനോടാവശ്യപ്പെട്ട കാര്യങ്ങൾ ധനവകുപ്പ് അപ്പാടെ തള്ളിയതോടെയാണ് വിതരണം പ്രതിസന്ധിയിലായത്. ഏപ്രിലിൽ ആരംഭിച്ച ആദ്യ ക്വാർട്ടറിലേക്ക് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് ജൂൺ 30 നകം വിതരണം ചെയ്തില്ലെങ്കിൽ മണ്ണെണ്ണ വിഹിതം കേന്ദ്രം റദ്ദാക്കും. പിന്നെ മണ്ണെണ്ണ ലഭിക്കുമെന്ന പ്രതീക്ഷയേ വേണ്ട. പൊതുവിപണിയിൽ ലിറ്ററിന് 125 രൂപയ്ക്ക് വരെ വിൽക്കുന്ന മണ്ണെണ്ണ റേഷൻ കടകളിലൂടെ ലിറ്ററിന് 70 രൂപയിൽ താഴെ വിലയ്ക്ക് നൽകാമായിരുന്നു. കേന്ദ്രം പടിപടിയായി കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം കേന്ദ്രത്തിനെതിരെ നിരന്തരം പരാതി ഉന്നയിക്കുകയായിരുന്നു. എന്നാൽ പെട്രോളിയം വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് വിഹിതം കൂട്ടുകയും എല്ലാ കാർഡുടമകൾക്കും മണ്ണെണ്ണ നൽകാനും അനുമതി ലഭിച്ചത്. എന്നാൽ ഭക്ഷ്യ വകുപ്പിന്റെ പിടിപ്പുകേട് മൂലം അനുവദിച്ച മണ്ണെണ്ണ പോലും നഷ്ടമാകുമോ എന്ന ആശങ്കയാണുയരുന്നത്.
94465 64749






