എംപ്ലോയീസ് കൗൺസിൽ ആലത്തൂർ യൂണിറ്റ്തല യോഗം

ആലത്തൂർ : ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ശ്രീനാരായണ കോളേജ് ആലത്തൂർ യൂണിറ്റ്തല യോഗം ഗുരുകൃപ ഹാളിൽ യോഗം കൗൺസിലറുംഎസ്. എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു.
ആർ. ഡി. സി കൺവീനർ
എ .എൻ അനുരാഗ് മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ എസ് വിഷ്ണു സംഘടനാ സന്ദേശം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രവീണ വിജയൻ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡോ. സുമേഷ് ആർ. വി , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ദിവ്യ .ആർ ,യൂണിറ്റ് ട്രഷറർ സുചരിത ആർ എസ് എന്നിവർ സംസാരിച്ചു.
വയനാട് വെച്ച് നടന്ന എ എഫ് ഐ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ ജാവലിൻ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടുകയും സ്വീഡനിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് മീറ്റിൽ സെലക്ഷനും നേടിയ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോ. അനീഷ് രാജപ്പൻ, നാച്ചുറൽ എക്സ്ട്രാക്ടിൽ നവീന ഉപകരണം രൂപകൽപ്പന ചെയ്ത് പേറ്റൻ്റ് നേടിയ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനുമോൾ എം, കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. സുധീഷ് ടി വി എന്നിവരെ ആദരിച്ചു.






