സംവിധായകൻ കെ.എസ്.ഹരിഹരനെ ആദരിച്ചു

നവാഗത സിനിമാ സംവിധായകനുള്ള സംസ്ഥാന ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് കെ.എസ്. ഹരിഹരനെ എസ്.എന്‍.ഡി.പി യോഗം പെരിന്തല്‍മണ്ണ യൂണിയന്‍ വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് പാറക്കോട്ടില്‍ ഉണ്ണി ഉപഹാരം നല്‍കി ആദരിക്കുന്നു.

പെരിന്തല്‍മണ്ണ: എസ്.എന്‍.ഡി.പിയോഗം പെരിന്തല്‍മണ്ണ യൂണിയൻ വാര്‍ഷിക യോഗത്തില്‍ നവാഗത സിനിമാ സംവിധായകനുള്ള സംസ്ഥാന ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് കെ.എസ്. ഹരിഹരനെ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പാറക്കോട്ടില്‍ ഉണ്ണി ഉപഹാരം നൽകി.

യോഗത്തില്‍ ജൂനിയര്‍ മിക്‌സ് ബോക്‌സിംഗില്‍ സ്വര്‍ണമെഡല്‍ ജേതാവ് ലക്ഷ്മണനെയും അച്യുതന്‍ പനച്ചിക്കുത്തിനെയും ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പാമ്പലത്ത് മണി അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ പ്രസിഡന്റ് പാറക്കോട്ടില്‍ ഉണ്ണി വാര്‍ഷികോദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി വാസു കോതറയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. രമേഷ് കോട്ടപ്പുറത്ത്, കൗണ്‍സിലര്‍മാരായ പ്രദീപ് ഏലംകുളം, മനോഹരന്‍ കൂട്ടിലങ്ങാടി, പഞ്ചായത്തംഗം സുകു പുലാമന്തോള്‍, വനിതാസംഘം പ്രസിഡന്റ് പ്രസന്നകുമാരി, യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം കെ.എസ്. രാജേഷ്, സെക്രട്ടറി ജിതിന്‍, ഗോവിന്ദ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Author

139 Views
Scroll to top
Close
Browse Categories