പ്രതിഷ്ഠാവാർഷികവും നവീകരിച്ച ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവും

അരയൻ കാവ് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും നവീകരിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കുന്നു

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1394 നമ്പർ അരയൻ കാവ് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും നവീകരിച്ച ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, രഞ്ജിത്ത് രാജപ്പൻ, ഉമാദേവി സോമൻ, റവ.ഫാദർ റോയി പോൾ വെട്ടിക്കാട്ടിൽ, എ പി സോമൻ, അജയൻ കെ കെ, സജേഷ് കുട്ടപ്പൻ, ഹരിമുരളീധരൻ, സുരേന്ദ്രൻ മലക്കാട്ടു്, സുജ രമണൻ, രഞ്ജിത്ത് സി ആർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഗുരുപൂജ, പ്രസാദമൂട്ട്, വിവിധ കലാപരിപാടികൾ എന്നിവ നടത്തി.

Author

159 Views
Scroll to top
Close
Browse Categories