കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പള്ളിപ്രശ്‌നം

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി നടന്ന പള്ളിപ്രശ്‌നത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും മറ്റ് ഭാരവാഹികളും പങ്കെടുക്കുന്നു

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി പള്ളിപ്രശ്‌നം നടത്തി. പരുത്യംപള്ളി ശശിധരന്‍ ജ്യോത്സ്യര്‍ നേതൃത്വം നല്‍കി.
ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറര്‍ കെ.വി. കമലാസനന്‍, ദേവസ്വം സ്‌കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്‍, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍ എന്നിവരും ദേവസ്വം കമ്മറ്റി അംഗങ്ങളും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും നിരവധി ഭക്തരും പങ്കെടുത്തു. ഫെബ്രുവരി 17ന് കൊടിയേറി മാര്‍ച്ച് 8ന്കൂട്ടക്കള മഹോത്സവത്തോടെ ഉത്സവം സമാപിക്കും.

Author

132 Views
Scroll to top
Close
Browse Categories