കേസുകള്‍ നല്‍കിയും വ്യാജപ്രചരണം നടത്തിയും തകര്‍ക്കാൻ ശ്രമം

തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കുന്നു.
കായംകുളം: കഴിഞ്ഞ 30 വര്‍ഷക്കാലം കൊണ്ട് എസ്.എന്‍.ഡി.പി യോഗത്തിനുണ്ടായത് വിപ്ലവകരമായ മാറ്റമാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കായംകുളം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശാഖാ നേതൃത്വസംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍. ശങ്കറിന്റെ കാലത്ത് അദ്ദേഹം യോഗത്തിന് സംഭാവന ചെയ്ത 50ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 30 വര്‍ഷത്തിനകം 150ഓളം സ്ഥാപനങ്ങള്‍ സമുദായത്തിനുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. സമുദായാംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച സമ്പത്ത് ഫലപ്രദമായി വിനിയോഗിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്. സമുദായത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അസൂയാലുക്കളായ ചിലര്‍ നിരന്തരം കേസുകള്‍ നല്‍കിയും വ്യാജപ്രചരണം നടത്തിയും യോഗത്തെയും നേതാക്കളെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. മുന്‍സിഫ് കോടതിമുതല്‍ ഹൈക്കോടതി വരെ ആയിരക്കണക്കിന് കേസുകള്‍ സമുദായത്തിനെതിരെ നല്‍കിയെങ്കിലും ഒരു നെഗറ്റീവ് കമന്റ് പോലും ഇതുവരെ നീതിന്യായ സംവിധാനങ്ങളില്‍ നിന്നുണ്ടാകാതിരുന്നത് ശ്രീനാരായണ ദര്‍ശനങ്ങള്‍ ലക്ഷ്യം വച്ചുള്ള യോഗത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.






