പ്രപഞ്ച ശക്തികളെ മാനിക്കണമെന്ന് പറഞ്ഞത് ഗുരു

പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ജയന്തി ഘോഷയാത്രയുടെ സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം പഠിപ്പിച്ചത് ശ്രീനാരായണഗുരുവാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു പത്തനംതിട്ട യൂണിയന്‍ സംഘടിപ്പിച്ച ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുദേവദര്‍ശനങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ജീവിത നെട്ടോട്ടത്തിനിടയില്‍ പ്രകൃതിയെ അറിഞ്ഞാല്‍ ആപത്തില്‍ നിന്നൊഴിവാകാം. തലമുറകളെ അതിജീവിക്കുന്നതാണ് ഗുരുവചനങ്ങള്‍. ആത്മീയ, ഭൗതിക ദര്‍ശനങ്ങളുടെ സമന്വയമാണ് ഗുരുദേവന്റെ വീക്ഷണങ്ങള്‍. ഇത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വലിയ സംഘടിത ശക്തിയാണ് എസ്.എന്‍.ഡി.പി യോഗം. ദൈവദശകം എഴുതിയതിന്റെ നൂറാം വാര്‍ഷിക സമയത്ത് അതിന്റെ പതിപ്പുകള്‍ യോഗം ജനറൽ സെക്രട്ടറിയുടെ സഹായത്തോടെ മിസോറാം രാജ്ഭവന്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട യൂണിയന്‍ ചെയര്‍മാന്‍, കെ. പത്മകുമാര്‍, സെക്രട്ടറി ഡി. അനില്‍കുമാര്‍,യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശന്‍, യൂണിയന്‍ വൈസ്‌പ്രസിഡന്റ് സുനില്‍ മംഗലത്ത്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം സി.എന്‍. വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories