ഗുരു ദര്‍ശനം വളച്ചൊടിച്ച് സമുദായത്തിനെതിരെ ഉപയോഗിക്കുന്നു
കൊല്ലം: ഒരുവിഭാഗം ബുദ്ധിജീവികള്‍ ഗുരുദര്‍ശനം വളച്ചൊടിച്ച് സമുദായത്തിനെതിരെ ഉപയോഗിക്കുകയാണെന്ന്എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.
മഹാജയന്തിയോടനുബന്ധിച്ച് കുണ്ടറ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം ബൈലോയില്‍ ഗുരു എഴുതിയത് വായിക്കാതെയാണ് ചിലര്‍ നമ്മള് ജാതി പറയരുതെന്ന് പറയുന്നത്. ഗുരുദേവനെ ദൈവമല്ലാതാക്കി മാറ്റാന്‍ ചിലര്‍ മത്സരിക്കുന്നു. ഇവിടുത്തെ വിഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഞങ്ങള്‍ക്ക് എന്ത് നല്‍കിയെന്ന് ചോദിച്ചാല്‍ ഒരു രാഷ്ട്രീയക്കാരനും മറുപടിയുണ്ടാകില്ല. സംഘടിച്ച ന്യൂനപക്ഷത്തിന് എല്ലാം വാരിക്കൊടുക്കുകയും അസംഘടിതരായി നില്ക്കുന്ന ബഹുഭൂരിപക്ഷത്തെ അവഗണിക്കുകയുമാണ്.
നിലവിലെ നേതൃത്വം യോഗത്തിന്റെ അമരത്തെത്തിയ ശേഷം സംഘടനാപരമായി വലിയ മുന്നേറ്റമാണ് ഉണ്ടായത്.
എസ്.എന്‍.ട്രസ്റ്റ് ട്രഷററും കുണ്ടറ യൂണിയന് പ്രസിഡന്റുമായ ഡോ. ജി. ജയദേവന് അദ്ധ്യക്ഷനായി. ജയന്തി സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്ര നടന്നു.