അജയ്യം, ഇന്ത്യ
ത്രിൽ, ടെൻഷൻ, സസ്പെൻസ്
ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സസ് പെൻസ് ത്രില്ലർ സിനിമ കണ്ട പോലെഅനുഭവം.ഇതുപോലെ ശ്വാസമടക്കിപിടിച്ചിരുന്ന് കാണേണ്ടി വന്ന കളികൾ അധികമില്ല.ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകിരീടം.
ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ജയിപ്പിച്ചത് ബോളർമാർ, ദക്ഷിണാഫ്രിക്കയെ തകർത്ത് രണ്ടാം കിരീടം. സ്വന്തം മണ്ണിൽ കൈവിട്ടു പോയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സങ്കടം മറക്കാൻ ട്വന്റി-20 ലോകകിരീടം. ബാർബഡോസിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചു. ബാറ്റിങ്ങിൽ തിളങ്ങി വിരാട് കോലി, അക്ഷർ. ബോളിങ്ങിൽ മിന്നി പാണ്ഡ്യ, ബുമ്ര.പിന്നെ സൂര്യകുമാർ യാദവ്. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്ര പ്ലെയർ ഓഫ് ദ് സീരീസ്.ട്വന്റി – 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും. വെടിക്കെട്ട് തീരുന്നില്ല.
പോരാളികൾ
1തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി നിന്ന ഹെൻറിച്ച് ക്ളാസനെ ആദ്യപന്തിൽ തന്നെ തൂത്തെറിഞ്ഞ ഹാർദിക് പാണ്ഡ്യ .
1 ഒരു ഓവർമാത്രം ബാക്കി നിൽക്കെ മാർക്കോ യാൻസന്റെ കുറ്റി തെറിപ്പിച്ച
ജസ് പ്രീത് ബ്രൂമ
1 ഡേവിഡ് മീല്ലർ എന്ന സൂപ്പർബാറ്ററെ
പറന്ന് പിടിച്ച് പുറത്താക്കിയ സൂര്യകുമാർ യാദവ്.
മൂന്ന് വർഷത്തെ
അദ്ധ്വാനം
ഒരുഘട്ടത്തില്‍ മത്സരം കൈവിട്ടു പോയെന്നു തോന്നി. അവിടെ നിന്നാണ് ടീം തിരികെ എത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടത്. നന്നായി കഠിന്വധ്വാനം ചെയ്തു. പുറത്ത് കാണുന്നത് പോലെയല്ല തിരശീലയ്ക്ക് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്‍റെ ടീമിനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അതിശയിപ്പിക്കുന്ന പ്രകടനം ടൂര്‍ണമെന്‍റിലുടനീളം ടീമിന് പുറത്തെടുക്കാനായി. നിര്‍ണായക മത്സരത്തില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തി. കോലി കഴിയുന്ന അത്രയും പിടിച്ചുനിന്ന് കളിച്ചു. അക്‌സർ പട്ടേലിന്‍റെ 47 റണ്‍സും മത്സരത്തില്‍ വളരെ നിര്‍ണായകമായി.
–ക്യാപ്റ്റൻ രോഹിത് ശർമ്മ
ശ്രീശാന്ത് മാത്രം
ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയ ഏകമലയാളി ശ്രീശാന്ത് മാത്രമായി. 2007ൽ ഇന്ത്യ ആദ്യ ട്വന്റി- 20ലോകകപ്പ് നേടിയപ്പോൾ കിരീടം ഉറപ്പിച്ച ക്യാച്ച് ശ്രീശാന്തിന്റേതായിരുന്നു. ഇത്തവണ സഞ്ജുസാംസണും 1983 ൽ സുനിൽ വത്സനും ടീമിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല