യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപിക്കുന്നവർ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും
വടകര : യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്നവർ മലബാറിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് വടകരയൂണിയൻ കൗൺസിൽപ്രഖ്യാപിച്ചു. അതിരുകടന്ന ന്യൂനപക്ഷ പ്രീണനം മൂലം എക്കാലവും ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടർമാരായിരുന്ന പിന്നോക്ക,പട്ടികജാതി – പട്ടികവർഗ്ഗ ജനസമൂഹം എൽ ഡി എഫിൽ നിന്നും അകന്നു. ഇത്തരത്തിലുള്ള സാമൂഹിക യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ യോഗം ജനറൽ സെക്രട്ടറി .വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടതില്ല,ഈ ശക്തികളെ ചെറുത്തു തോൽപ്പിക്കുക തന്നെ വേണം.ഇതിനായി എക്കാലവും യോഗം വടകര യൂണിയനും ശാഖാ യോഗങ്ങളും ഉണ്ടാകുമെന്ന് യൂണിയൻ കൗൺസിൽ പ്രഖ്യാപിച്ചു.
യൂണിയൻ പ്രസിഡണ്ട് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ,വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ,ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതം പാറ,ചന്ദ്രൻ ചാലിൽ,റഷീദ് കക്കട്ട്,ബാബു.സി.എച്ച്, സൈബർ സേന സംസ്ഥാന കൺവീനറും യൂണിയൻ കൗൺസിലറുമായ ജയേഷ് വടകര,യൂണിയൻ കൗൺസിലർമാരായ അനിൽ വൃന്ദാവനം,മോഹൻരാജ്, വിനോദൻ മാസ്റ്റർ,ചന്ദ്രൻ കല്ലാച്ചി,രജീഷ് മുള്ളമ്പത്ത്,കൃഷ്ണൻ പൂളത്തറ,ബാലൻ പാറക്കണ്ടി എന്നിവർ സംസാരിച്ചു