ഗുരുദർശനത്തിൽ നിന്ന് അകന്നത് സമുദായത്തെ ബാധിച്ചു

എസ്.എന്‍.ഡി.പി യോഗം മാരാരിക്കുളം 521-ാം നമ്പര്‍ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല:ഗുരുവിന്റെ സന്ദേശത്തില്‍നിന്നും ദര്‍ശനത്തില്‍ നിന്നും അകന്നു പോയതാണ് സമുദായം നേരിടുന്ന ദുര്‍ഗതിക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാരാരിക്കുളം 521-ാം നമ്പര്‍ ശാഖ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയതയേയും ഭൗതികതയേയും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് ഗുരു ഉപദേശിച്ചത്. സാമൂഹിക നീതി നേടന്‍ സാമുദായിക ശക്തി സമാഹരണം നടത്തണം. ജാതിക്ക് അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളുമാണ് ഇവിടെ നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക നീതി നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി മുന്നേറണം. ഗുരുവിന്റെ സന്ദേശം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ എല്ലാ നേട്ടങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശാഖാ പ്രസിഡന്റ് പി.എ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബിനു മാരാരിക്കുളം, ഗിരിജ പ്രദീപ് എന്നിവരെ എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അനുമോദിച്ചു. എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് പഠനോപകരണ വിതരണവും യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ പ്രവര്‍ത്തകരെ ആദരിക്കലും നിര്‍വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എ.കെ. രംഗരാജന്‍ ആദരിച്ചു. ശാഖാ സെക്രട്ടറി ജി. സജികുമാര്‍ സ്വാഗതവും കെ.എം. രാജു നന്ദിയും പറഞ്ഞു. മാരാരിക്കുളം ശ്രീനാരായണ സ്മൃതി തന്ത്രവിദ്യാപഠനകേന്ദ്രത്തിലെ വിജുതന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നു.

Author

Scroll to top
Close
Browse Categories