ഐ.പി.എല്‍. കിരീടത്തില്‍ ശ്രേയസിന്റെ കൈയൊപ്പ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്ത് വിട്ടപ്പോള്‍, ശ്രേയസ് അയ്യര്‍ എന്ന താരത്തിന്റെ ഗംഭീര തിരിച്ചുവരവിന് കൂടി ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശി സന്തോഷ് അയ്യരുടെമകൻ.ബോളിവുഡ് ഇതിഹാസം ഷാരൂഖ്ഖാന്റെ ഭാഷയില്‍ ‘അയ്യര്‍ ദി ഗ്രേറ്റ്’. ഐ.പി.എല്‍. കിരീടത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസിന്റെ കൈയൊപ്പ് പതിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് ഇരട്ടി അഭിമാനം. 2014-15ല്‍ വിജയ് ഹസാരെ ട്രോഫി ടീമില്‍, 2015ല്‍ രഞ്ജിട്രോഫി. ആ വര്‍ഷം തന്നെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ശ്രേയസിനെ ഐ.പി.എല്ലിന് വേണ്ടി സ്വന്തമാക്കിയത് 2.6 കോടിക്ക്. 2017ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ട്വന്റി-20യില്‍, ഏകദിന ടീമില്‍. കഠിനാദ്ധ്വാനം ശ്രേയസിനെ വളർത്തുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറെ നാളുകള്‍ ശ്രേയസിന് അത്ര അനുകൂലമായിരുന്നില്ല. ശ്രേയസിനെ ബി.സി.സി. ഐ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പരിക്ക് മറച്ചുവെച്ചു വെന്ന ‘കുറ്റ’ത്തിന് ക്രിക്കറ്റ് കണ്‍ട്രോ ള്‍ ബോര്‍ഡ് വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കി. അങ്ങനെ പലവിധ ഒഴിച്ചു നിര്‍ത്തലുകള്‍. എന്നാല്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ്ഖാന്റെ വിശ്വാസം ശ്രേയസിനെ ടീമിന്റെ നായകസ്ഥാനത്തെത്തിച്ചു. ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ ബാറ്ററായി ശ്രേയസ് തിരിച്ചെത്തുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു.
തൃശൂര്‍ കണക്ഷന്‍
തൃശൂര്‍ സ്വദേശിയായ സന്തോഷ്അയ്യരുടെയും രോഹിണി അയ്യരുടെയും മകനാണ് ശ്രേയസ്. 1994 ഡിസംബറില്‍ മുംബെയില്‍ ജനനം. മുംബെയില്‍ ബിസിനസുകാരനാണ് സന്തോഷ് അയ്യര്‍. അതുകൊണ്ട് ശ്രേയസ് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബെയില്‍. തൃശൂരില്‍ ബന്ധുക്കള്‍ ഏറെയുണ്ട് ശ്രേയസിന്