മലയോര ജനതയുടെ സ്‌നേഹസ്വീകരണം

എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ നിര്‍മ്മിച്ചു നല്‍കിയ 123-ാമത് വീടിന്റെ താക്കോല്‍ദാനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിർവഹിക്കുന്നു

കട്ടപ്പന: കൊടുംവേനലിന് ആശ്വാസമായെത്തിയ കോരിച്ചൊരിയുന്ന മഴയിലും ആവേശമൊട്ടും ചോരാതെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മലയോര ജനതയുടെ സ്‌നേഹസ്വീകരണം. മലനാട് യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീര്‍ത്തി സ്തംഭത്തിന് ലഭിച്ച ഡോ. അബ്ദുള്‍കലാം റെക്കോഡ് പുരസ്‌കാര പ്രഖ്യാപനവും നിര്‍വഹിക്കാന്‍ മലനാട് യൂണിയനില്‍ എത്തിയ വെള്ളാപ്പള്ളിനടേശനെ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ഉപഹാരം നല്‍കി ആദരിച്ചു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗം ജനറല്‍ സെക്രട്ടറിക്ക് മലനാട് യൂണിയനിലെ ഓരോ ശാഖകളുടെയും നേതൃത്വത്തില്‍ ആദരം നല്‍കി. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, സുവര്‍ണജൂബിലി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങിയ മുന്‍ യൂണിയന്‍ സെക്രട്ടറി കെ. ശശിധരന്‍, യൂണിയന്‍ ഓഫീസ് ക്ലര്‍ക്ക് ഷാജി എന്നിവരെ ആദരിച്ചു. വൈദിക സമിതിയുടെ നേതൃത്വത്തില്‍ യൂണിയന്‍ സെക്രട്ടറിക്കും പ്രസിഡന്റിനും ധന്യസേവന പുരസ്‌കാരം നല്‍കി ആദരിച്ചു.
ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി. ആര്‍. സജി, സി.പി.ഐ. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആര്‍. ശശി, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമലയില്‍, മുന്‍സിപ്പില്‍ കൗണ്‍സിലര്‍ ജാന്‍സി ബേബി, എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ. ഗോപി, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ അഡ്വ. പി.ആര്‍. മുരളീധരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷാജി പുള്ളോലില്‍, പീരുമേട് യൂണിയന്‍ പ്രസിഡന്റ് ചെമ്പന്‍കുളം ഗോപിവൈദ്യര്‍, രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം.ബി. ശ്രീകുമാര്‍, ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത്, തൊടുപുഴ യൂണിയന്‍ വൈസ് ചെയര്‍മാന്‍ വി.ബി. സുകുമാരന്‍, ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, രാജാക്കാട് യൂണിയന്‍ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാര്‍, നെടുങ്കണ്ടം യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍, പീരുമേട് യൂണിയന്‍ സെക്രട്ടറി കെ.പി. ബിനു, തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ പി.ടി. ഷിബു, മലനാട് യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.ആര്‍. രതീഷ്, പി.കെ. രാജന്‍, മനോജ് ആപ്പാന്താനത്ത്, പി.എസ്. സുനില്‍കുമാര്‍, കെ.കെ. രാജേഷ്, പ്രദീപ് അറഞ്ഞനാല്‍, യൂണിയന്‍ വൈദിക യോഗം പ്രസിഡന്റ് വി.ബി. സാജുശാന്തി, വൈദികയോഗം സെക്രട്ടറി നിശാന്ത് ശാന്തി, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലത സുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് സുബീഷ് വിജയന്‍, സെക്രട്ടറി വിഷ്ണു കാവനാല്‍, സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ.പി. ബിനീഷ്, സൈബര്‍സേന ചെയര്‍മാന്‍ അരുണ്‍കുമാര്‍ പി., കണ്‍വീനര്‍ സനീഷ് പി.എസ്., കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ.ബി., സെക്രട്ടറി ആര്യ കമലാസനന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് വിധു, എ. സോമന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം ഗാനമേളയും നടന്നു.

Author

Scroll to top
Close
Browse Categories