സംഘടിത ശക്തിയാവാത്തതാണ് പിന്നോക്കാവസ്ഥക്ക് കാരണം

മലപ്പുറംയൂണിയന്‍ എടയൂര്‍ പഞ്ചായത്തിലെ വടക്കുംപുറത്ത് സംഘടിപ്പിച്ച ശ്രീനാരായണ സംഗമത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : ഇതര സമുദായങ്ങളെ പോലെ സംഘടിത ശക്തിയാവാത്തതാണ് സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മറ്റു പല സഹോദര സമുദായങ്ങളും സംഘടിത ശക്തിയായി വിലപേശി വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈവശപ്പെടുത്തുമ്പോള്‍ ഈഴവ, തിയ്യ സമുദായം വെറും നോക്കുകുത്തികളായി മാറുന്നു.

ഇതര സമുദായങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെയും നൂതന സാങ്കേതിക വിദ്യയുടെയും പിറകേ ഓടുമ്പോള്‍ ബന്ധുജനങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് ശ്മശാന ഭൂമി അനുവദിച്ചു കിട്ടുന്നതിനു വേണ്ടി മുറവിളി കൂട്ടേണ്ട അവസ്ഥയിലാണ് ഈ സമുദായമെന്നും സംഘടിത ശക്തിയായി മാറുക മാത്രമാണ് ഈ ദുരവസ്ഥക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം യൂണിയന്‍ എടയൂര്‍ പഞ്ചായത്തിലെ വടക്കുംപുറത്ത് സംഘടിപ്പിച്ച ശ്രീനാരായണ സംഗമത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതം പറഞ്ഞു. തിരൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ ആര്‍ ബാലന്‍, യോഗം ഡയറക്ടര്‍മാരായ പ്രദീപ് കുമാര്‍ ചുങ്കപ്പള്ളി, നാരായണന്‍ നല്ലാട്ട്, ഹരിദാസന്‍ പി കെ, സുനില്‍ പട്ടാണത്ത്, ഗീത ടിച്ചര്‍ വില്ലോടി, വത്സല പി കെ, ജിതിന്ദ്രന്‍ മണ്ണില്‍തൊടി തുടങ്ങിയവര്‍ സംസാരിച്ചു. വടക്കുംപുറം ശാഖായോഗത്തിന് വേണ്ടി നിര്‍മ്മിച്ച ഗുരുദേവ മന്ദിരം വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ഗുരുദേവ മന്ദിരത്തിലെ പ്രാര്‍ത്ഥനാ ഹാള്‍ തിരൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ബാലകൃഷ്ണന്‍ മച്ചിങ്ങല്‍ പതാക ഉയര്‍ത്തി. ഇരിങ്ങാലക്കുട ശ്രീനാരായണാശ്രമത്തിലെ സ്വാമി ബ്രഹ്മ സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കൃഷ്ണന്‍ കാവുംപുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണി മച്ചിങ്ങല്‍, രാമദാസന്‍ തണ്ടാന്‍പറമ്പില്‍, മോഹനന്‍. കെ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories