ശാസ്ത്ര പ്രദർശനം

കൊല്ലം എസ്.എൻ കോളേജിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി.ബി.ടി സ്റ്റാർ സ്കീമിന്റെ സഹായത്തോടെ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെ ബഡിംഗ് സയന്റിസ്റ്റ് പദ്ധതിയുമായി ചേർന്നു സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം

കൊല്ലം: വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി.ബി.ടി സ്റ്റാർ സ്കീമിന്റെ സഹായത്തോടെ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെ ബഡിംഗ് സയന്റിസ്റ്റ് പദ്ധതിയുമായി ചേർന്നു സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെയും പ്രിയദർശിനി പ്ലാനറ്റോറിയത്തിന്റെയും സഞ്ചരിക്കുന്ന പ്രദർശന യൂണിറ്റ്, കോളേജിലെ സുവോളജി മ്യൂസിയം, വിവിധ ലാബുകൾ ഹെർബെറ്റേറിയം എന്നിവയാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് സ്വാഗതം ആശംസിച്ചു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, ചെയർമാൻ ഡോ. എസ്. വിഷ്ണു, സി.ആർ.സി കൊല്ലം ചെയർപേഴ്സൺ ഡോ. എസ്. ഷീബ, ഡോ ഹരി,ഡോ. ആർച്ച തുടങ്ങിയവർ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories