പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

‘സ്‌ക്വിര്‍ക്കിള്‍ 2024’ ഇന്റര്‍ സ്‌കൂള്‍ മാത്‌സ് ചലഞ്ചിൽ ഇ.എന്‍. മണിയപ്പന്‍ സമ്മാനദാനം നിര്‍വഹിക്കുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ‘മാത്രനോട്‌സ്’ ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ‘സ്‌ക്വിര്‍ക്കിള്‍ 2024’ ഇന്റര്‍ സ്‌കൂള്‍ മാത്‌സ് ചലഞ്ച് സംഘടിപ്പിച്ചു. മൂന്ന് മത്സരയിനങ്ങളിലായി പത്തോളം സ്‌കൂളുകള്‍ പങ്കെടുത്തു. ടീഷര്‍ട്ട് ഡിസൈന്‍ മത്സരത്തില്‍ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂള്‍, വൈറ്റില ടോക്-എച്ച് പബ്ലിക് സ്‌കൂള്‍, തിരുവാണിയൂര്‍ കൊച്ചിന്‍ റിഫൈനറി സ്‌കൂള്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.

ക്വിസ് മത്സരത്തില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ഒന്നാം സ്ഥാനവും തിരുവാണിയൂര്‍ കൊച്ചിന്‍ റിഫൈനറി സ്‌കൂള്‍ രണ്ടാം സ്ഥാനവും വെള്ളൂര്‍ ഭവന്‍സ് ന്യൂസ്‌പ്രിന്റ് വിദ്യാലയ മൂന്നാം സ്ഥാനവും നേടി. കൊളാഷ് നിര്‍മ്മാണ മത്സരത്തില്‍ തിരുവാണിയൂര്‍ കൊച്ചിന്‍ റിഫൈനറി ഒന്നാം സ്ഥാനവും ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും ഭവന്‍സ് ആദര്‍ശ് വിദ്യാലയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇ.എന്‍.മണിയപ്പന്‍, എ.ഡി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.പി. പ്രതീത, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് എം. വേലായുധന്‍, വൈസ്‌പ്രിന്‍സിപ്പല്‍ പി.എന്‍. സീന എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories