സംഗീതമാണ് ജീവിതം

സംഗീതം ജീവിതമാക്കിയ ജയൻ എന്ന മഹാസംഗീതജ്ഞനെ കുറിച്ച് മകൻ സിനിമാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച നടൻ മനോജ് കെ .ജയൻ സംസാരിക്കുന്നു

മകനെന്ന നിലയില്‍ ഏറ്റവും അഭിമാനം തോന്നിയ മുഹൂര്‍ത്തം?

രാഷ്ട്രപതി ഭവനില്‍ അച്ഛന്‍ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം. രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് സ്വീകരിക്കുന്നത് കാണാന്‍ കുടുംബസമേതമാണ് ഞങ്ങള്‍ പോയത്. 2019ലായിരുന്നുആ അമൂല്യമായ നിമിഷം. കുറച്ചു വൈകിയാണെങ്കിലും ഇതിഹാസ സംഗീതജ്ഞനെ രാഷ്ട്രം അംഗീകരിച്ചതില്‍ ചാരിതാര്‍ത്ഥ്യം തോന്നി.

അച്ഛന്റെ സംഗീത ജീവിതത്തെ മകനെന്ന നിലയില്‍ എങ്ങനെ കാണുന്നു?

സംഗീതത്തിന്റെ ലോകത്താണ് അച്ഛന്‍ എല്ലായ്‌പ്പോഴും. രാഷ്ട്രീയം എന്നല്ല യാതൊരു സാമൂഹ്യ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാറില്ല. താല്പര്യവുമില്ല. കുടുംബകാര്യങ്ങളൊക്കെ അമ്മയാണ് നോക്കിയിരുന്നത്. അമ്മ ഇന്നില്ല. ദിവസം മുഴുവനും ഉറങ്ങുമ്പോൾ ഒഴികെ സംഗീതത്തിന്റെ ലോകത്താണ് അച്ഛന്‍ . പുലര്‍ച്ചെ എഴുന്നേറ്റ് മാത്രം ചെയ്യേണ്ടതല്ല സാധകം. ദിവസം മുഴുവന്‍ അച്ഛന്‍ സാധകം ചെയ്തുകൊണ്ടിരിക്കും.

ഇരട്ട സഹോദരന്‍ വിജയന്റെ വിയോഗത്തിന് ശേഷമുള്ള അച്ഛന്റെ സംഗീത ജീവിതം?

1988ല്‍ കൊച്ചച്ഛന്റെ വിയോഗം അച്ഛനെ വല്ലാതെ തളര്‍ത്തി. രണ്ടുപേരും കൂടിയായിരുന്നല്ലോ സംഗീതം ചെയ്തിരുന്നത്. ഇനി സംഗീതം ചെയ്യാന്‍ പറ്റുമോയെന്ന് സംശയിച്ചിരുന്ന കാലം. ദൈവംതമ്പുരാനും ദാസേട്ടനും ചേര്‍ന്നാണ് അച്ഛനെ അതില്‍ നിന്ന് കരകയറ്റിയത്.

അച്ഛന്റെ രണ്ടാം ജന്മമാണ് മയില്‍പ്പീലിയിലെ ഗാനങ്ങൾ. ഒരു വെല്ലുവിളിയായി അച്ഛന്‍ അത് ഏറ്റെടുത്തു. യേശുദാസ് നിര്‍ബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി പാടിച്ച ആ ഭക്തിഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റായി.

രണ്ടാം വരവിന് നിമിത്തമായത്
മയില്‍പ്പീലി?

അച്ഛന്റെ രണ്ടാം ജന്മമാണ് മയില്‍പ്പീലിയിലെ ഗാനങ്ങൾ. ഒരു വെല്ലുവിളിയായി അച്ഛന്‍ അത് ഏറ്റെടുത്തു. യേശുദാസ് നിര്‍ബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി പാടിച്ച ആ ഭക്തിഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റായി. ചന്ദനചര്‍ച്ചിത…, രാധതന്‍ പ്രേമത്തോടാണോ……, ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍… ഒരുപിടി അവിലുമായി… തുടങ്ങി ജനങ്ങൾ ഏറ്റെടുത്ത 10 ഗാനങ്ങളായിരുന്നു മയില്‍പ്പീലിയില്‍ .ഈ ഗാനങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്ന് ഇന്നുമില്ല. മയില്‍പ്പീലി അച്ഛനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. പിന്നീട് നൂറു കണക്കിന് കാസറ്റുകള്‍ ചെയ്തു.

പ്രമുഖ സംഗീതജ്ഞന്മാരുമായുള്ള ബന്ധം?

ചെമ്പൈ വൈദ്യനാഥഭാഗവതരും ഡോ. എം. ബാലമുരളീകൃഷ്ണയും അച്ഛന്റെ സംഗീത ജീവിതത്തിന്റെ ഭാഗമായിരുന്നു. അച്ഛനും പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.വി. ഗോപാലകൃഷ്ണനും ചേര്‍ന്നാണ് യേശുദാസിനെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് ചെമ്പൈ സ്വാമിയുടെ ശിക്ഷ്യനായി യേശുദാസ് അറിയപ്പെട്ടു.

മനോജ് കെ. ജയന്‍ സിനിമയിലെ മുന്‍നിര താരം മാത്രമല്ല, പാട്ടുകാരന്‍ കൂടിയാണ്. അച്ഛന്‍ നല്‍കിയ പ്രോത്സാഹനം?

സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ആളാണ് ഞാന്‍. സംഗീതം പഠിക്കാനായില്ലെന്നത് ജീവിതത്തിലെ ഒരു ദുഃഖമായി അവശേഷിക്കുന്നു. പഠിക്കേണ്ട പ്രായത്തില്‍ പഠിക്കാനായില്ല. പിന്നെ തിരക്കുകളായി. അച്ഛന്റെ സംഗീതത്തില്‍ 1994ല്‍ ജോണി സാഗരികയുടെ ഭക്തിഗാന കാസറ്റില്‍ പാടിയിട്ടുണ്ട് ‘പരിണയം’ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. സംഗീതം പഠിക്കാത്ത ആള്‍ക്ക് പാടാന്‍ കഴിയുന്ന രീതിയിലുള്ള പാട്ടാണ് തന്നത്. വലിയ സംഗതികളൊന്നും ഉണ്ടായിരുന്നില്ല. ശരാശരി നിലവാരത്തിലുള്ള പാട്ടുകളായിരുന്നു അത്.

അച്ഛന്റെ പേരും പ്രശസ്തിയും സിനിമയില്‍ മകന് പ്രയോജനം ചെയ്തു?

ജയന്റെ മകനാണെന്ന ഒരു സീറ്റ് എന്നും സിനിമയില്‍ എനിക്ക് ലഭിക്കുന്നുണ്ട്. പാരമ്പര്യം ഉള്ളതുകൊണ്ട് മാത്രമാണ് സംഗീതം പഠിച്ചില്ലെങ്കിലും ഒരു പാട്ടുകാരന്‍ എന്ന നിലയില്‍ കുറച്ചെങ്കിലും അറിയപ്പെടാന്‍ കഴിഞ്ഞത്. എന്റെ ജോലി അഭിനയമാണ്.

ജയന്റെ മകനാണെന്ന ഒരു സീറ്റ് എന്നും സിനിമയില്‍ എനിക്ക് ലഭിക്കുന്നുണ്ട്. പാരമ്പര്യം ഉള്ളതുകൊണ്ട് മാത്രമാണ് സംഗീതം പഠിച്ചില്ലെങ്കിലും ഒരു പാട്ടുകാരന്‍ എന്ന നിലയില്‍ കുറച്ചെങ്കിലും അറിയപ്പെടാന്‍ കഴിഞ്ഞത്. എന്റെ ജോലി അഭിനയമാണ്. സംഗീതത്തില്‍ ഒരു മണ്‍തരി മാത്രമാണ് ഞാന്‍. റിയാലിറ്റിഷോകളിലും, വിദേശത്ത് നടക്കുന്ന സംഗീത, സാംസ്‌കാരിക പരിപാടികളിലും എന്നെ വിളിക്കുന്നത് താരപരിവേഷം കൊണ്ട് മാത്രമല്ല, എന്നെക്കൊണ്ട് പാട്ടുപാടിക്കാന്‍ കൂടിയാണ്. അത് അച്ഛനില്‍ നിന്നു കിട്ടിയ സമ്മാനമാണ്. എന്റെ ചേട്ടനും കൊച്ചച്ഛന്റെ (വിജയന്‍) മക്കളും സംഗീതം പഠിച്ചവരാണ്. എന്നാല്‍ സംഗീതം പഠിക്കാത്ത ഞാനാണ് കുറച്ചെങ്കിലും പോപ്പുലറായി സംഗീതത്തിന്റെ വഴിയേ സഞ്ചരിക്കുന്നത്. കൊച്ചച്ഛന്റെ മകന്‍ മഞ്ജുനാഥ് കാസറ്റുകള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. ഗാനമേളകളിലും സജീവസാന്നിദ്ധ്യമാണ്.

കുടുംബാംഗങ്ങളോടൊപ്പം ഒരു സെൽഫി

മനോജ് കെ. ജയന്റെ സിനിമകള്‍ കണ്ട് അച്ഛന്‍ അഭിപ്രായം പറയാറില്ലേ?

എന്റെ സിനിമകള്‍ അച്ഛന്‍ കാണാറുണ്ട്. നല്ലതാണെങ്കില്‍ നല്ലതാണെന്ന് പറയും. എന്നാല്‍ വെറുതെ പൊക്കിയടിക്കാറില്ല. അനന്തഭദ്രത്തിലും സര്‍ഗത്തിലും എന്റെ അഭിനയം ഗംഭീരമായെന്ന് അച്ഛന്‍ പറഞ്ഞു.

ആഹ്ളാദം പകർന്ന് നവതി ആഘോഷം?

  • കുടുംബാംഗങ്ങള്‍ എല്ലാവരും കോട്ടയത്തെ വീട്ടില്‍ കൂടിയാണ് നവതി ആഘോഷിച്ചത്. ആരോഗ്യപരമായ പ്രത്യേക സാഹചര്യത്തില്‍ പൊതുരംഗത്ത് നിന്ന് ആരേയും വിളിക്കാനായില്ല. വീട്ടുകാര്‍ ഒത്തുകൂടി നടത്തിയ ആഘോഷത്തില്‍ അച്ഛന്‍ വളരെ സന്തോഷവാനായി.

Author

Scroll to top
Close
Browse Categories