കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അമ്മമാര്‍ക്ക് പ്രധാന പങ്ക്

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന തുടര്‍ പരിശീലന പരിപാടിയായ ‘അമ്മഅറിയാന്‍’ പദ്ധതി ഉദ്ഘാടനം എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും വ്യക്തിത്വ വികസനത്തിനും അമ്മമാര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു.

ശതാബ്ദി ആഘോഷ നിറവിലായ കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, നൂറു ശതമാനം വിജയം കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി നടത്തുന്ന തുടര്‍പരിശീലന പരിപാടിയായ ‘അമ്മഅറിയാന്‍’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശന്‍. സ്‌കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, സ്‌കൂള്‍ കമ്മിറ്റി അംഗം പി. പ്രകാശന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇ.ജി. ബാബു, പി.ടി.എ പ്രസിഡന്റ് പ്രദീപ് പോത്തന്‍, പ്രഥമാദ്ധ്യാപിക കെ.പി. ഷീബ, പ്രിന്‍സിപ്പല്‍മാരായ ലീഡ ഉദയന്‍, രജനീരവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories