തിളക്കം കുറയാതെ കൊഹ്‌ലി
ക്രിക്കറ്റ് ലോകകപ്പില്‍ ആസ്‌ട്രേലിയ ഉയര്‍ത്തിയ ആറാംകപ്പ് ഇന്ത്യൻ ടീമിന് സൃഷ്ടിച്ച കടുത്ത നിരാശക്കിടയിലും വിരാട് കൊഹ്‌ലിയുടെ തിളക്കം കുറയുന്നില്ല. തോല്‍വിയറിയാതെ കടന്നു വന്ന് പടിക്കല്‍ കലമുടച്ച കളിയ്‌ക്കൊടുവിലും കൊഹ്‌ലി തന്നെ മാന്‍ഓഫ് ദ ടൂര്‍ണമെന്റ്. ന്യൂസിലന്‍ഡിനെതിരെയുള്ള സെമിഫൈനലില്‍ കൊഹ്‌ലി നേടിയ 50-ാം ഏകദിന സെഞ്ച്വറി ചരിത്രാദ്ധ്യായമായി . മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറി കടന്ന നിമിഷം .
കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിരാട് കൊഹ്‌ലിയുടെ 49-ാം സെഞ്ച്വറി പിറന്നാള്‍ ദിനത്തിലായിരുന്നു.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്ത് .ആഫ്രിക്കക്കെതിരെ 121 പന്തുകളില്‍ നിന്ന് പത്ത് ഫോറുകളുടെ അകമ്പടിയോടെ വിരാട് ഈ ലോക കപ്പിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയപ്പോള്‍ രാജ്യം ഒന്നടങ്കം കൈയടിച്ച് ആ നേട്ടത്തെ അഭിനന്ദിച്ചു. കൊഹ്‌ലിയുടെ 49-ാം സെഞ്ച്വറിയും ഇന്ത്യന്‍ ടീമിന് 243 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവും. എല്ലാംകൂടി കൊഹ്‌ലിയുടെ 35-ാം പിറന്നാള്‍ അടിപൊളിയാക്കിയിരുന്നു.ന്യൂസിലൻഡിനെതിരെയുള്ള സെമിഫൈനലിൽ എട്ട് ബൗണ്ടറിയും ഒരു സിക്സറും പറത്തി113 പന്തുകളിൽ നിന്ന് 117 റൺസ് നേടി കൊഹ്‌ലി ഇന്ത്യയെ സെമിയിലെത്തിച്ചു.
സെഞ്ച്വറികള്‍ ഇങ്ങനെ
2009ല്‍ ആയിരുന്നു കൊഹ്‌ലിയുടെ ആദ്യസെഞ്ച്വറി ശ്രീലങ്കയ്‌ക്കെതിരെ. പിന്നീടുള്ള 14 വര്‍ഷങ്ങളില്‍ രണ്ട് വര്‍ഷം മാത്രമാണ് കൊഹ്‌ലിക്ക് ഏകദിനസെഞ്ച്വറി ഇല്ലാതെ പോയത്.
2009ലും 2022ലും ഒരു സെഞ്ച്വറി മാത്രം.
ബാക്കി വര്‍ഷങ്ങളില്‍ സെഞ്ച്വറി ഇങ്ങനെ
2010-3, 2011-5, 2012-5, 2013-4, 2014-4, 2015-2, 2016-3, 2017-6, 2018-6, 2019-5, 2023-5.
സച്ചിന്‍ തന്നെ താരം
സച്ചിൻടെന്‍ഡുല്‍ക്കറുടെ റെക്കാര്‍ഡിന് ഒപ്പമെത്താന്‍ സാധിച്ചതില്‍ സന്തോഷം. പക്ഷേ സച്ചിനോളം മികച്ച താരമാകാന്‍ എനിക്കൊരിക്കലും സാധിക്കില്ല. സച്ചിനാണ് എന്റെ റോള്‍മോഡല്‍. ഞാന്‍ ക്രിക്കറ്റിലേക്ക് വരാന്‍ കാരണം സച്ചിനാണ്.
–വിരാട് കൊഹ്‌ലി.
കൊഹ്‌ലി : 50 സെഞ്ച്വറി
കരിയർദൈർഘ്യം : 15 വർഷം
ഇന്നിങ്ങ് സുകൾ : 291
സച്ചിൻ : 49 സെഞ്ച്വറി
കരിയർദൈർഘ്യം : 22 വർഷം
ഇന്നിങ്ങ് സുകൾ : 452
ഫൈനല്‍ കാണാനെത്തിയ വി.ഐ.പി.കള്‍.
- പ്രധാനമന്ത്രി നരേന്ദ്രമോദി
- ആസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മര്‍ലംസ്.
- ഷാരൂഖ് ഖാന്‍
- രണ്‍ബീര്‍ സിംഗ്
- ദീപിക പദുക്കോണ്‍
- ആശാബോസ്ലേ.
ആറാം വട്ടം
(ആസ്‌ത്രേലിയ ലോകകപ്പ് നേടിയ വര്‍ഷം)
1987, 1999, 2003, 2007, 2015, 2023