ആര്‍.ശങ്കറോട് കോൺഗ്രസ് പാർട്ടിനീതി പുലർത്തിയില്ല

എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആര്‍. ശങ്കര്‍ അനുസ്മരണ സമ്മേളനം

ശങ്കേഴ്‌സ് ആശുപത്രിയിലെ ആര്‍. ശങ്കറിന്റെ സ്മൃതികുടീരത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ,അടൂര്‍ പ്രകാശ് എം.പി., കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, മേയര്‍ പ്രസന്ന ഏണസ്റ്റ്, എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍, എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍, എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ സെക്രട്ടറി ഡോ. ജി. ജയദേവന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എന്‍. രാജേന്ദ്രന്‍, മെഡിക്കല്‍ മിഷന്‍ കമ്മിറ്റി അംഗങ്ങളായ പി. സുന്ദരന്‍, അനില്‍ മുത്തോടം തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു.

കൊല്ലം: ആർ.ശങ്കറിനോട് സ്വന്തം സമുദായത്തിലെ ഒരു വിഭാഗവും കോൺഗ്രസ് പാർട്ടിയും നീതി പുലർത്തിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശങ്കേഴ്‌സ് എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന ആര്‍. ശങ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. പക്ഷെ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റായിരുന്ന ആര്‍. ശങ്കറിനെ മുഖ്യമന്ത്രിയാക്കിയില്ല. പകരം ഒന്‍പത് എം.എല്‍.എ. മാര്‍ മാത്രമുണ്ടായിരുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കി. പിന്നീട് മുഖ്യമന്ത്രിയായപ്പോഴും കോണ്‍ഗ്രസിലെ മുന്നാക്ക വിഭാഗക്കാര്‍ അദ്ദേഹത്തെ വേട്ടയാടി താഴെയിറക്കി. സ്വന്തം സമുദായാംഗങ്ങളും അദ്ദേഹത്തിനെതിരെ കുപ്രചരണം നടത്തി. കള്ളക്കേസ് ചമച്ച് ജപ്തി ചെയ്ത അദ്ദേഹത്തിന്റെ കുടുംബവീട് താനാണ് വീണ്ടെടുത്ത് നല്‍കിയത്. ആര്‍ക്ക് മുന്നിലും തല കുനിക്കാത്ത തന്റേടിയായിരുന്നു ആര്‍. ശങ്കര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാര്‍ഗരേഖയായി കാണണം. ആര്‍.ശങ്കറിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കണം.

ആര്‍. ശങ്കറിനെ തകര്‍ത്തവരുടെ പ്രേതങ്ങള്‍ ഇപ്പോള്‍ തന്നെ വേട്ടയാടുകയാണ്. ശങ്കറുടെ പേരിലുള്ള ആശുപത്രിയുടെ പേരില്‍ വ്യാജപ്രചരണം നടത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്തവണത്തെ എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ഇവരുടെ അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ തനിക്കാരോടും വിരോധമില്ല. സമുദായത്തിന്റെ മുന്നേറ്റത്തിനായി ഏത് അളവ് വരെയും വിട്ടുവീഴ്ചയ്ക്ക് താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു.അടൂര്‍ പ്രകാശ് എം.പി. മേയര്‍ പ്രസന്ന ഏണസ്റ്റ്, കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍ എന്‍ഡോവ്‌മെന്റുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. മെഡിക്കല്‍ മിഷന്‍ കമ്മിറ്റി അംഗം പി. സുന്ദരന്‍, അനില്‍ മുത്തോടം എന്നിവര്‍ ആശംസ നേര്‍ന്നു. എസ്.എന്‍. ട്രസ്റ്റ് മെഡിക്കല്‍മിഷന്‍ സെക്രട്ടറി ഡോ. ജി. ജയദേവന്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എന്‍. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ചിന്നക്കടയിലെ ആര്‍. ശങ്കറിന്റെ പ്രതിമയില്‍ എസ്.എന്‍.ഡി.പി യോഗം
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു.
ആര്‍. ശങ്കറിന്റെ 51-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ സംഘടിപ്പിച്ച
അനുസ്മരണ സമ്മേളനം അടൂര്‍ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്യുന്നു

ആര്‍. ശങ്കറിന്റെ ജീവിതം
പഠന വിഷയമാക്കണം

കൊല്ലം: ആര്‍. ശങ്കറിന്റെ ജീവിതം പഠനവിഷയമാക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി. പറഞ്ഞു. ആര്‍. ശങ്കറിന്റെ 51-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശങ്കര്‍ കാട്ടിത്തന്ന പാത പുതിയ തലമുറ അറിയണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് മുന്നേറാനുള്ള അവസരം ഒരുക്കിയത് ആര്‍. ശങ്കറാണ്. അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് പ്രയോജനപ്പെട്ടു. വിമോചന സമരത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എ. മാരുള്ള പാര്‍ട്ടിയുടെ നേതാവായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ല. പിന്നീട് പട്ടംതാണുപിള്ള ഗവര്‍ണറായി പോയപ്പോഴാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2021ലും കോണ്‍ഗ്രസില്‍ ഒരു ഈഴവ സമുദായാംഗം മാത്രമാണ് നിയമസഭയില്‍ എത്തിയതെന്നും അടൂര്‍പ്രകാശ് പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തി​ൽ കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് സംസാരി​ക്കുന്നു
ശങ്കേഴ്‌സ് ആശുപത്രിയിലെ ആര്‍. ശങ്കറിന്റെ സ്മൃതികുടീരത്തില്‍
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന് വേണ്ടി കോഓര്‍ഡിനേറ്റര്‍ പി.വി. രജിമോന്‍, സംസ്ഥാന പ്രസിഡന്റ് എസ്. അജുലാല്‍, സംസ്ഥാന ട്രഷറര്‍ ഡോ. എസ്. വിഷ്ണു, കൊല്ലം യൂണിയന്‍ പ്രസിഡന്റ് എസ്. ഗിരീഷ്‌കുമാര്‍, സെക്രട്ടറി ഡോ. ശില്പശശാങ്കന്‍ തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു.

ആയിരങ്ങള്‍ അണിനിരന്ന്
ദീപശിഖാ റാലി

ശങ്കേഴ്‌സ് ആശുപത്രി വളപ്പിലെ സ്മൃതിമണ്ഡപത്തില്‍ തെളിക്കാനുള്ള ദീപവുമായി ആര്‍. ശങ്കറുടെ ജന്മനാടായ കൊട്ടാരക്കര പാങ്ങോട് നിന്ന് എത്തിയ ദീപശിഖാ റാലി നഗരത്തെ പീതസാഗരമാക്കി. കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിലുള്ള റാലിയെ കൊല്ലം യൂണിയന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന് വരവേല്‍ക്കുകയായിരുന്നു. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് ദീപശിഖ റാലി ചിന്നക്കടയിലെ ആര്‍. ശങ്കര്‍ സ്‌ക്വയറിലെത്തിയത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍. ശങ്കറുടെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പിന്നീട് ദീപശിഖാ റാലി സിംസ് അങ്കണത്തിലെത്തി.

സിംസ് വളപ്പിലെ ആര്‍. ശങ്കറുടെ സ്മൃതി കുടീരത്തിലും വെള്ളാപ്പള്ളി നടേശന്‍ പുഷ്പചക്രം അര്‍പ്പിച്ചു. എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍, യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, യൂണിയന്‍ വൈസ്‌പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണന്‍, യോഗം ബോര്‍ഡ് അംഗം എ.ഡി. രമേഷ്, മുന്‍ യോഗം ബോര്‍ഡ് അംഗം അഡ്വ. ധര്‍മ്മരാജന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ബി. വിജയകുമാര്‍, നേതാജി ബി. രാജേന്ദ്രന്‍, പുണര്‍തം പ്രദീപ്, ഷാജി ദിവാകരന്‍, എം. സജീവ്, യൂണിയന്‍ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവന്‍, അഡ്വ. എസ്. ഷേണാജി, ജി. രാജ്‌മോഹന്‍, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ്‌പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രന്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.

കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, പ്രസിഡന്റ് കെ. സുശീലന്‍, ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍, സെക്രട്ടറി വിജയകുമാര്‍, ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ് തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Author

Scroll to top
Close
Browse Categories