എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പ് :ഔദ്യോഗിക പാനലിന് സമ്പൂര്‍ണവിജയം

ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് 755 മുതൽ 777 വരെ വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥികൾക്ക് 52,46,19 എന്നീ ക്രമത്തിലുള്ള വോട്ടുകൾ മാത്രമാണ് നേടാനായത്. മുഖ്യ വരണാധികാരി അഡ്വ.രാജേഷ് കണ്ണൻ, വരണാധികാരി അഡ്വ.ഷമ്മി രാജു എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിലെ മുഴുവൻ സ്ഥാനാർത്ഥികൾക്കും ഉജ്ജ്വല വിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൽ.അശോകനും കൺവീനർ പി.വി.ബിനേഷും നന്ദി അറിയിച്ചു.

എസ് എൻ ട്രസ്റ്റ് തൃശൂർ റീജിയൺ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ നേടിയ വൻ വിജയത്തെ തുടർന്ന് നടന്ന പ്രകടനം

എതിരാളികൾക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു

ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ബോർഡിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് ഉജ്ജ്വല വിജയം. എതിരാളികൾ കെട്ടിവെച്ച പണം പോലും ലഭിക്കതെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എ1 സ്കീമിലെ 3(d) വകുപ്പ് പ്രകാരം 5000 മുതൽ 100000 രൂപയ്ക്ക് താഴെ സംഭാവന നൽകിയിട്ടുള്ളവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണ് ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ പൂർത്തിയായത്. 265 ബോർഡ് അംഗങ്ങളേയാണ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പാനലിന് എതിരായി മൂന്നുപേർ മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ആകെ പോൾ ചെയ്ത 871 വോട്ടിൽ 782 വോട്ടുകൾ സാധുവായി. 89 വോട്ടുകളാണ് അസാധുവായത്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് 755 മുതൽ 777 വരെ വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥികൾക്ക് 52,46,19 എന്നീ ക്രമത്തിലുള്ള വോട്ടുകൾ മാത്രമാണ് നേടാനായത്.

മുഖ്യ വരണാധികാരി അഡ്വ.രാജേഷ് കണ്ണൻ, വരണാധികാരി അഡ്വ.ഷമ്മി രാജു എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിലെ മുഴുവൻ സ്ഥാനാർത്ഥികൾക്കും ഉജ്ജ്വല വിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൽ.അശോകനും കൺവീനർ പി.വി.ബിനേഷും നന്ദി അറിയിച്ചു.

തൃശൂർ റീജിയൺ:
ഔദ്യോഗിക പാനലിന് വൻ വിജയം

നാട്ടിക: ശ്രീനാരായണ കോളേജിൽ വെച്ച് നടന്ന എസ് എൻ ട്രസ്റ്റ് തൃശൂർറീജിയൺ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന പാനൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. പാനലിൽ മുഴുവൻ സ്ഥാനാർത്ഥികളെ പോലും അണിനിരത്താൻ സാധിക്കാതെ 34 പേർ മാത്രമായി മത്സരിച്ച എതിരാളികളുടെ മുഴുവൻ സ്ഥാനാർത്ഥികളും കെട്ടിവെച്ച കാശ് പോലും തിരികെ ലഭിക്കാനാകാത്ത വിധം ദയനീയമായി പരാജയപ്പെട്ടു. ആകെ പോൾ ചെയ്ത വോട്ടിന്റെ 86% നേടിയാണ് ഔദ്യോഗിക പാനൽ വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 10 റീജിയണുകളിലും എതിരാളികൾ ദയനീയമായ പരാജയം ഏറ്റുവാങ്ങി.

എസ്.എന്‍.ട്രസ്റ്റ് ഭാരവാഹികള്‍ക്കും
തിരഞ്ഞെടുപ്പിനുമെതിരായ ഹര്‍ജി തള്ളി

കൊച്ചി: എസ്.എന്‍. ട്രസ്റ്റ് ഭാരവാഹികളെയും ട്രസ്റ്റ്‌ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഭരണം റിസീവറെയോ അഡ്മിനിസ്‌ട്രേറ്ററെയോ ഏല്പിക്കണമെന്നും, വോട്ടര്‍ പട്ടിക റദ്ദാക്കി തിരഞ്ഞെടുപ്പു നടപടി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ചില അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

എസ്.എന്‍.ട്രസ്റ്റ് ഭരണത്തിനുള്ള ട്രസ്റ്റ് സ്‌കീമിലെ 34എ വകുപ്പു പ്രകാരം നല്‍കിയ പ്രത്യേക ഹര്‍ജി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.
ട്രസ്റ്റിന്റെ മെമ്പര്‍ഷിപ്പ് ചട്ടങ്ങളും തിരഞ്ഞെടുപ്പു ചട്ടങ്ങളും റദ്ദാക്കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക് ട്രസ്റ്റ് സ്‌കീം സെക്ഷന്‍ 34 എ പ്രകാരം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ട്രസ്റ്റ് ഭാരവാഹികളും ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും സ്‌കീം ലംഘിക്കുന്നെന്നും വോട്ടര്‍പട്ടികയിലും തിരഞ്ഞെടുപ്പു വിജ്ഞാപനത്തിലും ക്രമക്കേടുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ട്രസ്റ്റ് സ്‌കീമിലെ സെക്ഷന്‍ 34എ പ്രകാരം സ്‌പെഷ്യല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ട്രസ്റ്റ് ഭാരവാഹികളുടെയും ബോര്‍ഡ് അംഗങ്ങളുടെയും വാദം കോടതി അംഗീകരിച്ചു. എം.കെ. രാഘവന്‍ കേസിലും റേ സുധന്‍ കേസിലും ചീഫ് ജസ്റ്റിസ് മളീമഠ്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചുകള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ട്രസ്റ്റിന്റെ ജനറല്‍ബോഡിയുടെയോ മറ്റു പ്രവര്‍ത്തക സമിതിയുടെയോ ട്രസ്റ്റ് മാനേജ്‌മെന്റിന്റെയോ തീരുമാനങ്ങളില്‍ ഹൈക്കോടതിക്ക് നിരീക്ഷണത്തിനോ പുന:പരിശോധനയ്‌ക്കോ അധികാരമില്ല. അപ്പീല്‍ അധികാരവും ഹൈക്കോടതിക്ക് ട്രസ്റ്റ് സ്‌കീം അനുവദിക്കുന്നില്ല. ട്രസ്റ്റികളെ നീക്കം ചെയ്യുക, റിസീവറെയോ അഡ്മിനിസ്‌ട്രേറ്ററെയോ നിയമിക്കുക, ട്രസ്റ്റിന്റെ സ്വത്തുക്കള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാനും സ്‌കീമിലെ സെക്ഷന്‍ 34എ ഹൈക്കോടതിക്ക് അധികാരം നല്‍കുന്നില്ല. ഇത്തരം ആവശ്യങ്ങള്‍ക്ക് സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 92 പ്രകാരം ജില്ലാ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്ന് ഹൈക്കോടതി 2016 ലെ റേ സുധന്‍ കേസില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും ചൂണ്ടിക്കാട്ടി.

എസ്.എന്‍. ട്രസ്റ്റിനും ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വേണ്ടി കര്‍ണാടക മുന്‍ അഡ്വക്കേറ്റ് ജനറലും സീനിയര്‍ അഭിഭാഷകനുമായ അഡ്വ. ഉദൈഹൊള്ള, അഡ്വ. എ.എന്‍. രാജന്‍ബാബു, ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.എന്‍. സോമനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. നന്ദകുമാരമേനോന്‍, ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളിക്കും, ട്രഷറര്‍, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എന്‍.എന്‍. സുഗുണപാലന്‍, അഡ്വ. കാര്‍ത്തികേയന്‍ എന്നിവരും ഹാജരായി.

Author

Scroll to top
Close
Browse Categories