യോഗം, ട്രസ്റ്റ് നേതൃത്വം സമുദായത്തിന്ആത്മാഭിമാനം പകർന്നു
കൊല്ലം: ഈഴവനെന്ന് ഉച്ചത്തില്‍ പറയാനുള്ള ആത്മാഭിമാനം സമുദായാംഗങ്ങള്‍ക്ക് സമ്മാനിച്ചത് എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും നിലവിലെ നേതൃത്വമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് കൊല്ലം റീജിയണ്‍ നേതൃസംഗമവും എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസിലുമൊക്കെ പോയി യോഗത്തിന്റെ ഭാരവാഹിയാണെന്ന് ധൈര്യത്തോടെ പറയാവുന്ന സാഹചര്യം ഇന്നുണ്ട്. അവിടെയെല്ലാം സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നുണ്ട്. എസ്.എന്‍.ട്രസ്റ്റിനും യോഗത്തിനും ഒരേ നേതൃത്വം വന്നതോടെ ശാഖാ പ്രവര്‍ത്തകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി യോഗം നേതൃത്വത്തെ സമീപിക്കാവുന്ന സാഹചര്യം ഉണ്ടായി. താന്‍ ഭാരവാഹിത്വത്തിലേക്ക് വരുമ്പോള്‍ മെഡിക്കല്‍മിഷനില്‍ നിന്നും കടം വാങ്ങിയാണ് എസ്.എന്‍.ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ട്രസ്റ്റ് സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ഥിതിയിലേക്കെത്തി. 26 വര്‍ഷത്തിനിടെ 108 ഓളം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴില്‍ ആരംഭിച്ചു. സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നതിന് പുറമേ ട്രസ്റ്റിന്റെ പണം കൊള്ളയടിച്ച് കൊണ്ടുപോയവരാണ് നിലവിലെ നേതൃത്വത്തെ ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ്‌പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍. രാജേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ബി.ബി. ഗോപകുമാര്‍, ട്രഷറര്‍ പി. സുന്ദരന്‍, കണ്‍വീനര്‍മാരായ അഡ്വ.എസ്.അനില്‍കുമാര്‍, അനില്‍മുത്തോടം തുടങ്ങിയവര്‍ സംസാരിച്ചു.